കണ്ണൂർ: അശാസ്ത്രീയമായ ചികിത്സാരീതികൾ മൂലവും രക്ഷിതാക്കളുടെ അശ്രദ്ധ മൂലവും കുട്ടികളിലെ അലർജി -ആസ്ത്മ രോഗങ്ങൾക്ക് മതിയായ ചികിത്സ ലഭ്യമാകാത്തത് ഭാവിയിൽ ഗുരുതരമായ രോഗങ്ങൾക്ക് കാരണമാകുന്നതായി ഇന്ത്യൻ അക്കാദമി ഓഫ് പീഡിയാട്രിക്സ് (ഐഎപി) ശിശുരോഗ വിദഗ്ധർക്കായി കണ്ണൂരിൽ സംഘടിപ്പിച്ച അലർജി ആസ്ത്മ ശില്പശാല.
ശില്പശാല ഐഎപി ദേശീയ വൈസ് പ്രസിഡന്റ് പ്രഫ. എം. ശിങ്കാരവേലു (പോണ്ടിച്ചേരി) ഉദ്ഘാടനം ചെയ്തു. ഐഎപി പ്രസിഡന്റ് ഡോ. കെ.സി. രാജീവന് അധ്യക്ഷനായിരുന്നു. ഡോ. ജോണി സെബാസ്റ്റ്യൻ, ഡോ. എം.കെ. നന്ദകുമാർ, ഡോ. നിമ്മി ജോസഫ്, ഡോ. മൃദുല ശങ്കർ, ഡോ. ശരത് ബാബു എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. അജിത് സുഭാഷ്, ഡോ. ആര്യാദേവി, ഡോ. അരുൺ അഭിലാഷ്, ഡോ. പദ്മനാഭ ഷേണായി, ഡോ. സുൽഫിക്കർ അലി വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി. സ്പൈറോമെട്രി, ഓസ്ലോമെട്രി, അലർജി അൽഗോരിതം, ആസ്മാ ഡിവൈസ് ആൻഡ് ടൂൾസ് എന്നിവയിൽ പ്രായോഗിക പരിശീലനവും നല്കി.