ഓണപ്പൂവ് വിളവെടുത്തു
1451715
Sunday, September 8, 2024 7:32 AM IST
ശ്രീകണ്ഠപുരം: ഓണത്തിന് ഒരുകൊട്ടപ്പൂവ് പദ്ധതിയുടെ മുനിസിപ്പൽതല വിളവെടുപ്പ് ഉദ്ഘാടനം പന്ന്യാൽ ലിസിഗിരിയിൽ നഗരസഭാധ്യക്ഷ ഡോ. കെ.വി. ഫിലോമിന നിർവഹിച്ചു. ഓണം വിപണി ലക്ഷ്യമിട്ടുകൊണ്ട് മാതൃവേദിയുടെ ആഭിമുഖ്യത്തിലാണ് പൂക്കൃഷി നടത്തിയത്. വിവിധ നിറത്തിലുള്ള ചെണ്ടുമല്ലിയും വാടാമുല്ലയും വിളവെടുപ്പിന് പാകമായിട്ടുണ്ട്.
വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജോസഫിന അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ മാരായ വി.പി. നസീമ, ത്രേസ്യാമ്മ മാത്യു, സെക്രട്ടറി ടി.വി. നാരായണൻ, കൃഷി ഓഫീസർ അനുഭാഗ്യ, ലിസിഗിരി പള്ളി വികാരി ഫാ. ജോബി ജോസഫ് നിരപ്പേൽ തുടങ്ങിയവർ പങ്കെടുത്തു.