ചെറുപുഴ: ചെറുപുഴ കൃപാലയം 30-ാം വാർഷികം ആഘോഷിച്ചു. ബൈബിൾ പ്രതിഷ്ഠയ്ക്ക് ചെറുപുഴ സെന്റ് മേരീസ് ഫൊറോന വികാരി ഫാ. ഫിലിപ്പ് ഇരുപ്പക്കാട്ട് കാർമികത്വം വഹിച്ചു. തുടർന്ന് ആരാധന, 101 ജപമാല സമർപ്പണം, ദിവ്യകാരുണ്യ പ്രദക്ഷിണം എന്നിവയും നടന്നു. ആഘോഷമായ ദിവ്യബലിക്ക് മാനന്തവാടി രൂപതാ സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം മുഖ്യകാർമികത്വം വഹിച്ചു. അനുഗ്രഹ പ്രഭാഷണത്തിനും വിടുതൽ ശുശ്രൂഷയ്ക്കും ബ്രദർ ജോൺ ആന്റണി നേതൃത്വം നൽകി.