മാങ്ങാട് ബസ് വീട്ടിലേക്ക് ഇടിച്ചു കയറി
1451795
Monday, September 9, 2024 1:10 AM IST
കല്യാശേരി: കണ്ണൂർ-തളിപ്പറമ്പ് റൂട്ടിൽ മാങ്ങാട് കള്ളുഷാപ്പിനു താഴെ കല്യാശേരി വനിതാ ഗാർമെന്റ്സിന് എതിർവശം സർവീസ് റോഡിൽ നിയന്ത്രണം വിട്ട സ്വകാര്യബസ് വീട്ടിലേക്ക് ഇടിച്ചു കയറി. അപകടത്തിൽ വീടിനു നാശം സംഭവിച്ചു. കണ്ണൂരിൽ നിന്നും ശ്രീകണ്ഠപുരം, ചെമ്പേരി ഭാഗത്തേക്ക് പോകുന്ന കൃതിക ബസാണ് വീട്ടിലേക്ക് ഇടിച്ചു കയറിയത്. അപകടത്തിൽ മൂന്നുപേർക്ക് നിസാരപരിക്കേറ്റു.
ഇന്നലെ രാവിലെ 11 യോടെയായിരുന്നു അപകടം. മുന്നിലുണ്ടായ വാഹനം പെട്ടെന്ന് നിർത്തിയപ്പോൾ വെട്ടിച്ചതാണ് ബസ് നിയന്ത്രണം വിടാൻ കാരണമെന്നു പറയുന്നു. വീട്ടിലുള്ളവർ സമീപത്തെ കല്യാണ വീട്ടിലായതിനാലാണ് വൻദുരന്തം ഒഴിവായതെന്ന് നാട്ടുകാർ പറഞ്ഞു.