സഹപാഠിക്ക് സ്നേഹവീട് സമ്മാനിച്ചു
1451801
Monday, September 9, 2024 1:10 AM IST
കേളകം: സെന്റ് ജോസഫ്സ് ഹൈസ്കൂൾ അടയ്ക്കാത്തോട്, ജെആർസി, ഗൈഡ്സ്, ലിറ്റിൽ കൈ റ്റ്സ്, ലഹരി വിരുദ്ധ ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ കൊട്ടിയൂർ മിഴി കലാസാംസ്കാരിക വേദി എന്നിവ സംയുക്തമായി നിർമിച്ച സ്നേഹവീട് സഹപാഠിക്ക് സമ്മാനിച്ചു.
താക്കോൽദാനം സണ്ണി ജോസഫ് എംഎൽഎ നിർവഹിച്ചു. ചടങ്ങിൽ ഫാ. സെബിൻ ഐക്കരത്താഴത്ത് അധ്യക്ഷത വഹിച്ചു. കൊട്ടിയൂർ മിഴി കലാസാംസ്കാരിക വേദി പ്രസിഡന്റ് ജോയ് സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്തംഗം ജൂബിലി ചാക്കോ, പഞ്ചായത്തംഗം ബിനു മാനുവൽ, മുഖ്യാധ്യാപകൻ ജോസ് സ്റ്റീഫൻ, ജയിംസ് അഗസ്റ്റിൻ, ഷാജി തോമസ്, ജോയി ജോസഫ്, ശാസ്താ പ്രസാദ് എന്നിവർ പ്രസംഗിച്ചു.