മുതിർന്ന അധ്യാപകരെ ആദരിച്ചു
1451712
Sunday, September 8, 2024 7:32 AM IST
ചെമ്പേരി: വിശ്രമജീവിതം നയിച്ചുവരുന്ന വൈഎംസിഎ കുടുംബാംഗങ്ങളായ മുതിർന്ന അധ്യാപകരെ വൈഎംസിഎ ചെമ്പേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആദരിച്ചു. ദീർഘകാലം ചെമ്പേരി നിർമല ഹൈസ്കൂളിൽ അധ്യാപകനും തുടർന്ന് മുഖ്യാധ്യാപകനും നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളുടെ ഭാരവാഹിയുമായിരുന്ന ജോർജ് മാത്യു പന്നിക്കോട്ട്, റിട്ട. അധ്യാപകരായ ജോസ് ചാലിൽ, തെയ്യാമ്മ അയ്യങ്കാനാൽ, അധ്യാപക ദമ്പതികളായ കളപ്പുരയ്ക്കൽ വർഗീസ്, ഏലീസ എന്നിവരെയാണ് അവരുടെ വസതികളിലെത്തി വൈഎംസിഎ പ്രവർത്തകർ ആദരിച്ചത്.
വൈഎംസിഎ ചെമ്പേരി യൂണിറ്റ് പ്രസിഡന്റ് ജോമി ചാലിൽ, റീജണൽ ട്രെയിനിംഗ് കോ-ഓർഡിനേറ്റർ ജോസ് മേമടം, വനിതാ ഫോറം ചെയർപേഴ്സൺ ലിസിയമ്മ ജോസഫ്, ഡൊമിനിക് നാഗത്തിങ്കൽ, ബിജു തയ്യിൽ, സജിത്ത് കൊച്ചുപറമ്പിൽ, അജി തോമസ് കൊട്ടാരത്തിൽ, ട്വിങ്കിൾ ജേക്കബ്, ട്രഷറർ സന്ദീപ് അലക്സ് കടുക്കുന്നേൽ, സെക്രട്ടറി ആന്റണി മായയിൽ എന്നിവർ നേതൃത്വം നൽകി.