സത്യൻ നരവൂരിനെ കോൺഗ്രസിൽനിന്ന് സസ്പെൻഡ് ചെയ്തു
1451731
Sunday, September 8, 2024 7:33 AM IST
കൂത്തുപറമ്പ്: ഡിസിസി ജനറൽ സെക്രട്ടറി സത്യൻ നരവൂരിനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി സസ്പെൻഡ് ചെയ്തു.
കൂത്തുപറമ്പിൽ പാർട്ടി നിയന്ത്രണത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രവർത്തനത്തെ മോശ മായി ബാധിക്കുന്ന രീതിയിൽ നിരന്തരമായി പ്രവർത്തിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് നടപടി. ഇത്തരം പ്രവർത്തനങ്ങൾ അവസാനിപ്പിക്കണമെന്ന് ഡിസിസി നിരവധി തവണ താക്കീത് നല്കിയിട്ടുണ്ടെന്നും എന്നാൽ ഡിസിസിയുടെ നിർദേശത്തെ തുടർച്ചയായി അവഗണിക്കുകയാ ണെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. അച്ചടക്ക നടപടി ശിപാർശ ചെയ്ത് ഡിസിസി പ്രസിഡന്റ് കെപിസിസിക്ക് റിപ്പോർട്ട് നൽകിയിരുന്നു.