ജില്ലാ അണ്ടർ 15 ചെസ് മത്സരം; ആൽഫ്രഡും വേദയും ജേതാക്കൾ
1451802
Monday, September 9, 2024 1:10 AM IST
മട്ടന്നൂർ: ജില്ലാ അണ്ടർ15 ചെസ് മത്സരത്തിൽ ആൽഫ്രഡ് ജോയ് ജോൺസ് (കൊട്ടിയൂർ), വേദ രവീന്ദ്രൻ (പയ്യന്നൂർ) എന്നിവർ ചാമ്പ്യൻമാരായി. സംസ്ഥാന ചെസ് ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ജില്ലാ ഓർഗനൈസിംഗ് ചെസ് കമ്മിറ്റി മട്ടന്നൂർ പിആർഎൻഎസ്എസ് കോളജിലാണ് ചെസ് മത്സരം സംഘടിപ്പിച്ചത്.
കെ. മൻപ്രീത് (പയ്യന്നൂർ), ധൻവിൻ പി. വിനോദ് (പയ്യന്നൂർ), ധൈര്യ ശിശോധ്യ (കണ്ണൂർ) എന്നിവർ ഓപ്പൺ വിഭാഗത്തിലും, നജാ ഫാത്തിമ (കണ്ണൂർ), കാസ്നിശ്രീ (ധർമശാല ), നീഹാര മരിയ ജോൺസ് (കൊട്ടിയൂർ) എന്നിവർ ഗേൾസ് വിഭാഗത്തിലും രണ്ടു മുതൽ നാലു വരെ സ്ഥാനം കരസ്ഥമാക്കി. പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും കേരള സ്പോർട്സ് കൗൺസിലിന്റെ അംഗീകൃത സർട്ടിഫിക്കറ്റുകൾ നല്കി. ആദ്യ നാലു സ്ഥാനക്കാർ സംസ്ഥാന അണ്ടർ 15 ചെസ് ചാമ്പ്യൻഷിപ്പിൽ കണ്ണൂർ ജില്ലയെ പ്രതിനിധാനം ചെയ്യും.
മത്സരം മട്ടന്നൂർ എസ്ഐ ആർ.എൻ. പ്രശാന്ത് ഉദ്ഘാടനം ചെയ്തു. കോളജ് പ്രിൻസിപ്പൽ ഡോ. ആർ. കെ. ബിജു അധ്യക്ഷത വഹിച്ചു. അഖിൽ കെ. ശ്രീധർ, വി.യു. സെബാസ്റ്റ്യൻ, ഡോ. ഷാനവാസ്, എ.പി. സുജീഷ്, ലത്തീഫ് എന്നിവർ പ്രസംഗിച്ചു.