ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ്
1451809
Monday, September 9, 2024 1:10 AM IST
ചെറുപുഴ: ചെറുപുഴ പഞ്ചായത്ത്, തിരുമേനി ഗവ. മോഡൽ ഹോമിയോ ഡിസ്പെൻസറി എന്നിവയുടെ നേതൃത്വത്തിൽ ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് തിരുമേനി വ്യാപാരഭവനിൽ നടന്നു.
പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്. അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എം. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.
പഞ്ചായത്തംഗങ്ങളായ കെ.കെ. ജോയി, കെ.ഡി. പ്രവീൺ, കെ.പി. സുനിത, വി. ഭാർഗവി, സന്തോഷ് ഇളയിടത്ത്, കെ.എം. ഷാജി, കെ.എം. രാജേന്ദ്രൻ, മാത്യു തടത്തിൽ, കെ.കെ. ജെയ്മോൻ, ടിമ്മി ഇലിപ്പുലിക്കാട്ട്, ജോർജ് മുള്ളൻമട, തോമസ് കുഴിമറ്റം, വിൽസൻ ഇടക്കര, മെഡിക്കൽ ഓഫീസർ ബി.പി. ജയദീപ്, കെ.എ. സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു.