കത്തോലിക്ക കോൺഗ്രസ് ജാഗ്രതാദിനം ആചരിച്ചു
1451797
Monday, September 9, 2024 1:10 AM IST
പയ്യാവൂർ: മുല്ലപ്പെരിയാർ ഡാം ഡി കമ്മീഷൻ ചെയ്യുക, ജനവാസ പ്രദേശങ്ങളെ ഇഎസ്ഐ സോണുകളിൽ നിന്ന് ഒഴിവാക്കുക, കരിന്തളം- വയനാട് 400 കെവി ലൈൻ കടന്നുപോകുന്ന പ്രദേശങ്ങളിലെ കർഷകർക്ക് അർഹമായ നഷ്ട പരിഹാരം ലഭ്യമാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഹ്വാന പ്രകാരം കണ്ണൂർ, കാസർഗോഡ് ജില്ലകളിലെ വിവിധ മേഖലകളിൽ ഇന്നലെ ജാഗ്രതാ ദിനമായി ആചരിച്ചു. ജാഗ്രതാ ദിനാചരണത്തി ന്റെ തലശേരി അതിരൂപതാതല ഉദ്ഘാടനം ചിറ്റാരിക്കാൽ കമ്പല്ലൂർ ഇടവകയിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ.ഡോ. ഫിലിപ്പ് കവിയിൽ നിർവഹിച്ചു.
അതിരൂപത പ്രസിഡന്റ് ഫിലിപ്പ് വെളിയത്ത് അധ്യക്ഷത വഹിച്ചു. ഗ്ലോബൽ ട്രഷറർ ടോണി ജോസഫ് പുഞ്ചക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തി.
19 മേഖലകളിലായി വിവിധ യൂണിറ്റുകളിൽ ബഹുജനപങ്കാളിത്തത്തോടെയാണ് പ്രതിഷേധ പരിപാടികൾ നടന്നത്. സാജു പടിഞ്ഞാറേട്ട്, ജോണി തോലമ്പുഴ, സ്റ്റീഫൻ കീച്ചേരിക്കുന്നേൽ, സാജു പുത്തൻപുര, തോമസ് ഒഴുകയിൽ, ബേബി കോയിക്കൽ, ജെയ്സൺ അട്ടാറിമാക്കൽ, ജോളി ജോസഫ് എള്ളരഞ്ഞിയിൽ, ബിജു മണ്ഡപത്തിൽ, ജോസഫ് മാത്യു കൈതമറ്റം, ബെന്നി ചേരിക്കത്തടത്തിൽ, തോമസ് വർഗീസ് വരമ്പുങ്കൽ, ഷാജു ഇടശേരി, ജോസ് പുത്തൻപുര, ജോർജ് കാനാട്ട് എന്നിവർ വിവിധ മേഖലകളിൽ ജാഗ്രതാ ദിനാചരണത്തിന് നേതൃത്വം നൽകി.