കോൺഗ്രസ് പ്രതിഷേധിച്ചു
1451726
Sunday, September 8, 2024 7:33 AM IST
ഇരിട്ടി: മാഫിയ സംരക്ഷകനായി പ്രവർത്തിക്കുന്ന മുഖ്യമന്ത്രി രാജിവയ്ക്കുക, മുഖ്യമന്ത്രിയുടെ ഓഫീസിലെ ക്രിമിനലുകളെ പുറത്താക്കുക, കേസ് അന്വേഷണം സിബിഐയെ ഏല്പിക്കുക. തുടങ്ങി ആവശ്യങ്ങൾ ഉന്നയിച്ച് ഇരിട്ടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിട്ടിയിൽ പ്രതിഷേധ പ്രകടനവും പ്രതിഷേധ പൊതുയോഗവും നടത്തി.
സണ്ണി ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.എ. നസീർ എന്നിവർ പ്രസംഗിച്ചു. സുധീപ് ജയിംസ്, പി.കെ. ജനാർദനൻ, ലിസി ജോസഫ്, തോമസ് വർഗീസ് ജെയ്സൺ കാരക്കാട്ട്, കെ. വേലായുധൻ, വി.ടി. തോമസ്, സാജു യോമസ് തുടങ്ങിയവർ നേതൃത്വം നൽകി.