ഓണാഘോഷവും ഓണക്കിറ്റ് വിതരണവും
1451803
Monday, September 9, 2024 1:10 AM IST
മട്ടന്നൂർ: കേരള എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവശേരി ടൗൺഷിപ്പ് നഗറിൽ ഓണാഘോഷവും ഓണക്കിറ്റ് വിതരണവും നടത്തി. മന്ത്രി ഒ.ആർ. കേളു ഉദ്ഘാടനം ചെയ്തു. കേരള എൻജിഒ യൂണിയൻ ദത്തെടുത്ത ചാവശേരി ടൗൺഷിപ്പ് നഗറിലെ ഓണാഘോഷ പരിപാടിയുടെ ഭാഗമായാണ് നഗറിലെ മുഴുവൻ കുടുംബാംഗങ്ങൾക്കും തലശേരി പബ്ലിക് സർവന്റ്സ് കോ-ഓപ്പറേറ്റീവ് ബാങ്ക് സൗജന്യമായി ഓണക്കിറ്റ് വിതരണം ചെയ്തത്. കണ്ണൂരിൽ നടന്ന 54-ാം സംസ്ഥാന സമ്മേനത്തിലാണ് ടൗൺഷിപ്പ് കോളനി എൻജിഒ ഏറ്റെടുത്തത്.
ഏഴു വർഷമായി കോളനിയിൽ വിവിധ പരിപാടികൾ നടത്തി വരികയാണ്. ജില്ലാ പ്രസിഡന്റ് പി.പി. സന്തോഷ് കുമാർ അധ്യക്ഷത വഹിച്ചു. ഇരിട്ടി നഗരസഭ ചെയർപേഴ്സൺ കെ. ശ്രീലത, എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡനന്റ് എം.വി. ശശിധരൻ, എൻ. സുരേന്ദ്രൻ, കെ.എം. ബൈജു, കെ. മോഹനൻ, പി. പ്രജിത്ത്, അനിതാ പ്രദീപൻ, കെ. രാജേഷ് എന്നിവർ പ്രസംഗിച്ചു.