നവകേരളം കർമപദ്ധതി; യൂത്ത് മീറ്റ് സംഘടിപ്പിച്ചു
1451805
Monday, September 9, 2024 1:10 AM IST
ഇരിട്ടി: നവകേരളം കർമപദ്ധതിയുടെ ഭാഗമായി മാലിന്യമുക്ത നവകേരളത്തിനായുള്ള ജനകീയ കാന്പയിന്റെ പ്രവർത്തനം പായം പഞ്ചായത്തിൽ ആരംഭിച്ചു. ഇതിന്റെ ഭാഗമായി വിദ്യാർഥികളും യുവാക്കളിലും അവബോധം സൃഷ്ടിക്കാൻ യൂത്ത് മീറ്റ് സംഘടിപ്പിച്ചു. പഞ്ചായത്തിലെ ഹരിതകർമ സേനയ്ക്കൊപ്പം കുന്നോത്ത് ഇഎംഎസ് മെമ്മോറിയൽ അപ്ലൈഡ് സയൻസ് കോളജിലെ വിദ്യാർഥികളാണ് യൂത്ത് മീറ്റിന്റെ ആദ്യഘട്ടത്തിൽ പങ്കാളികളായത്.
കോളജിൽ നടത്തിയ യൂത്ത് മീറ്റ് പഞ്ചായത്ത് പ്രസിഡന്റ് പി. രജനി ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ വി. പ്രമീള അധ്യക്ഷത വഹിച്ചു.
ഹരിതകേരളം മിഷൻ ജില്ലാ റിസോഴ്സ്പേഴ്സൺ ജയപ്രകാശ് പന്തക്ക വിഷയാവതരണം നടത്തി. പഞ്ചായത്തംഗം ബിജു കോങ്ങാടൻ, പ്രിൻസിപ്പൽ ഡോ. വി. അജിത, വിഇഒ ബിനീഷ് വർഗീസ്, ഹരിത കർമസേന കൺസോഷ്യം പ്രസിഡന്റ് ഗിരിജ, വിദ്യാർഥി പ്രതിനിധി എം. ആദർശ് എന്നിവർ പ്രസംഗിച്ചു. വിദ്യാർഥികളും ഹരിത കർമസേനാംഗങ്ങളും വീടുകളിലെത്തി ജൈവ, അജൈവ, ദ്രവ്യ മാലിന്യ സംസ്കരണ പ്രവർത്തനങ്ങളുടെ പ്രാധാന്യവും ആവശ്യകതകളും മാലിന്യത്തിന്റെ ഭവിഷ്യത്തുകളും സംബന്ധിച്ചും ബോധവത്കരണം നടത്തി.