സ്കൂളിൽ അധ്യാപകരെ പൂട്ടിയിട്ട് എബിവിപി പ്രതിഷേധം
1451728
Sunday, September 8, 2024 7:33 AM IST
ഇരിട്ടി: വിദ്യാർഥിയുടെ മരണത്തിൽ കുറ്റക്കാർക്കെതിരേ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എബിവിപി പ്രവർത്തകർ സ്കൂൾ ഓഫീസിൽ അധ്യാപകരെ പൂട്ടിയിട്ടു. വെളിമാനം സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സംഭവം.
അവധി ദിവസമായിരുന്ന ഇന്നലെ ഓഫീസിലുണ്ടായിരുന്ന അധ്യാപകരെ പൂട്ടിയിട്ട് പ്രവർത്തകർ മുറിക്കുമുന്നിൽ കുത്തിയിരുന്ന് മുദ്രാവാക്യം വിളിക്കുകയായിരുന്നു. സംഭവമറിഞ്ഞ് എത്തിയ ആറളം പോലീസ് പ്രവർത്തകരെ അറസ്റ്റ് ചെയ്തു നീക്കി.
എബിവിപി കേന്ദ്ര പ്രവർത്തക സമിതി അംഗം എൻ.സി.ടി. ശ്രീഹരി, ജില്ലാ പ്രസിഡന്റ് ജിബിൻ രാജ്, ജില്ലാ സെക്രട്ടറി പി. അശ്വിൻ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.