ആയുർവേദ മെഡിക്കൽ ക്യാമ്പ്
1451804
Monday, September 9, 2024 1:10 AM IST
ഉളിയിൽ: നാഷണൽ ആയുഷ് മിഷന്റെയും നഗരസഭ ഗവ. ആയുർവേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ് സെന്ററിന്റെയും ഇരിട്ടി നഗരസഭയുടെയും സംയുക്താഭിമുഖ്യത്തിൽ വയോജനങ്ങൾക്കായി ആയുർവേദ മെഡിക്കൽ ക്യാമ്പ് നടത്തി. ഉളിയിൽ ഗവ. യുപി സ്കൂളിൽ നഗരസഭാ ചെയർപേഴ്സൺ കെ. ശ്രീലത ഉദ്ഘാടനം ചെയ്തു. വൈസ് ചെയർമാൻ പി.പി. ഉസ്മാൻ അധ്യക്ഷത വഹിച്ചു.
നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്മാരായ എ.കെ. രവീന്ദ്രൻ, പി.കെ. ബൽകീസ്, കൗൺസിലർമാരായ ടി.കെ. ഷരീഫ, കോമ്പിൻ അബ്ദുൾ ഖാദർ, പി. ഫൈസൽ, എ.കെ. ഷൈജു, മെഡിക്കൽ ഓഫീസർ ഡോ. പി. വീണ, നഗരസഭാ സെക്രട്ടറി രാജേഷ് പാലേരി വീട്ടിൽ, പി. സുജാത എന്നിവർ പ്രസംഗിച്ചു.