രാ​ഹു​ലും പ്രി​യ​ങ്ക​യും ക​ണ്ണൂ​രി​ൽ
Friday, August 2, 2024 6:51 AM IST
ക​ണ്ണൂ​ർ: ലോ​ക്സ​ഭ​യി​ലെ പ്ര​തി​പ​ക്ഷ​നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി​യും സ​ഹോ​ദ​രി​യും കോ​ൺ​ഗ്ര​സ് നേ​താ​വു​മാ​യ പ്രി​യ​ങ്ക ഗാ​ന്ധി​യും ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ വ​യ​നാ​ട് സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ന് മു​ന്നോ​ടി ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തി. ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ​പ്ര​ത്യേ​ക​വി​മാ​ന​ത്തി​ലാ​ണ് ഇ​രു​വ​രും ക​ണ്ണൂ​ർ അ​ന്താ​രാ​ഷ്‌​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​ത്. തു​ട​ർ​ന്നു പ​ത്ത​ര​യോ​ടെ ഇ​രി​ട്ടി- പേ​രാ​വൂ​ർ -കൊ​ട്ടി​യൂ​ർ റോ​ഡ് മാ​ർ​ഗം വ​യ​നാ​ട്ടി​ലേ​ക്കു​പോ​യി. കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി​യും ഇ​വ​ർ​ക്കൊ​പ്പ മു​ണ്ടാ​യി​രു​ന്നു. ക​ണ്ണൂ​ർ സി​റ്റി അ​ഡീ​ഷ​ണ​ൽ എ​സ്പി കെ.​വി. വേ​ണു​ഗോ​പാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ക​ന​ത്ത സു​ര​ക്ഷ​യാ​ണ് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന​ത്.