ദു​ര​ന്ത​ഭൂ​മി​യിലെ പോ​ലീ​സു​കാ​ർ​ക്കാ​യി കു​ട​ കൈ​മാ​റി
Friday, August 2, 2024 2:28 AM IST
ത​ളി​പ്പ​റ​മ്പ്: വ​യ​നാ​ട്ടി​ലെ ഉ​രു​ൾ​പൊ​ട്ടി​യ മേ​ഖ​ല​യി​ൽ ജോ​ലി ചെ​യ്യു​ന്ന പോ​ലീ​സു​കാ​ർ​ക്കാ​യി ക​ണ്ണൂ​ർ റൂ​റ​ൽ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ൻ, കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ മൊ​ബൈ​ൽ ഫോ​ൺ റീ​ട്ടെ​യി​ലേ​ഴ്സ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് കു​ട​ക​ൾ എ​ത്തി​ച്ചു ന​ൽ​കു​ന്നു. കേ​ര​ള പോ​ലീ​സ് ഓ​ഫീ​സേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ സം​സ്ഥാ​ന ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ര​മേ​ശ​ന്‍ വെ​ള്ളോ​റ മൊ​ബൈ​ല്‍ ഫോ​ണ്‍ റീ​ട്ടെ​യി​ലേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ന്‍ ഓ​ഫ് കേ​ര​ള ക​ണ്ണൂ​ര്‍ ജി​ല്ല ട്ര​ഷ​റ​ര്‍ നൗ​ഷാ​ദ് ത​ളി​പ്പ​റ​മ്പി​ല്‍ നി​ന്നും കു​ട​ക​ൾ ഏ​റ്റു​വാ​ങ്ങി. ത​ളി​പ്പ​റ​ന്പി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ കേ​ര​ള പോ​ലീ​സ് അ​സോ​സി​യേ​ഷ​ന്‍ ക​ണ്ണൂ​ര്‍ റൂ​റ​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​പ്രി​യേ​ഷ്, പ്ര​സി​ഡ​ന്‍റ് ടി.​വി ജ​യേ​ഷ്, ഓ​ഫീ​സേ​ഴ്സ് അ​സോ. ജി​ല്ലാ​വൈ​സ് പ്ര​സി​ഡ​ന്‍റ് കെ. ​പ്ര​സാ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.