ര​ക്ത​ദാ​ന​സേ​ന രൂ​പീ​ക​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, August 2, 2024 2:28 AM IST
ചെ​മ്പേ​രി: ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ന്‍റെ​യും വി​വി​ധ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ളു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ചെ​മ്പേ​രി കേ​ന്ദ്ര​മാ​യി പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ക്കു​ന്ന സ​മ​ഗ്ര ര​ക്ത​ദാ​ന​സേ​ന​യു​ടെ രൂ​പീ​ക​ര​ണം പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ഏ​രു​വേ​ശി, ന​ടു​വി​ൽ, പ​യ്യാ​വൂ​ർ എ​ന്നീ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലും ഉ​ൾ​പ്പെ​ടു​ന്ന മ​ല​യോ​ര മേ​ഖ​ല​യി​ലെ യു​വ​ജ​ന​ങ്ങ​ളെ സ​ഹ​ക​രി​പ്പി​ച്ചാ​ണ് ര​ക്ത​ദാ​ന സേ​ന രൂ​പീ​ക​രി​ച്ച​ത്.

സ​ന്ന​ദ്ധ​രാ​യ ര​ക്ത​ദാ​താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ന്ന ഓ​ൺ​ലൈ​ൻ പേ​ജ് ല​ഭ്യ​മാ​കു​ന്ന ക്യു​ആ​ർ കോ​ഡ് രേ​ഖ​പ്പെ​ടു​ത്തി​യ പ്ര​ചാ​ര​ണ പോ​സ്റ്റ​റി​ന്‍റെ ആ​ദ്യ പ​തി​പ്പ് ചെ​മ്പേ​രി കെ​വി​വി​ഇ​എ​സ് യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് സാ​ബു മ​ണി​മ​ല​യ്ക്ക് ന​ൽ​കി എം​എ​ൽ​എ പ്ര​കാ​ശ​നം ചെ​യ്തു. ചെ​മ്പേ​രി വൈ​എം​സി​എ പ്ര​സി​ഡ​ന്‍റ് ജോ​മി ചാ​ലി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ചെ​മ്പേ​രി ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക അ​സി​സ്റ്റ​ന്‍റ് റെ​ക്ട​ർ ഫാ. ​അ​മ​ൽ ചെ​മ്പ​ക​ശേ​രി, കെ​സി​വൈ​എം ഡ​യ​റ​ക്ട​ർ ഫാ. ​വി​പി​ൻ ആ​ന​ചാ​രി​ൽ എ​ന്നി​വ​ർ അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. പ്രോ​ഗ്രാം കോ-​ഓ​ർ​ഡി​നേ​റ്റ​ർ ടോ​മി ചാ​മ​ക്കാ​ല​യി​ൽ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ധു തൊ​ട്ടി​യി​ൽ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​രാ​യ പൗ​ളി​ൻ തോ​മ​സ്, മോ​ഹ​ന​ൻ മൂ​ത്തേ​ട​ൻ, കെ​സി​വൈ​എം ഫൊ​റോ​ന വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​യ​ൽ പു​തു​പ്പ​റ​മ്പി​ൽ, പ്രോ​ഗ്രാം ഡ​യ​റ​ക്ട​ർ ജോ​ഷി കു​ന്ന​ത്ത്, കെ​സി​വൈ​എം മേ​ഖ​ല സെ​ക്ര​ട്ട​റി ക്രി​സ്റ്റീ​ന എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.