പെ​രു​ന്പാ​ന്പി​നെ ക​ണ്ട് വെ​ട്ടി​ച്ച കാ​ർ മ​റി​ഞ്ഞു
Friday, August 2, 2024 2:28 AM IST
ഇ​രി​ട്ടി: റോ​ഡി​ൽ ക​ണ്ട പെ​രു​ന്പാ​ന്പി​നെ ര​ക്ഷി​ക്കാ​നാ​യി വെ​ട്ടി​ച്ച കാ​ർ നി​യ​ന്ത്ര​ണം വി​ട്ട് മ​റി​ഞ്ഞു. കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​ർ നി​സാ​ര പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടു. ഇ​രി​ട്ടി കൂ​ട്ടു​പു​ഴ റോ​ഡി​ൽ വ​ള​വു​പാ​റ​യി​ൽ ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രി​ട്ടി ഭാ​ഗ​ത്ത് നി​ന്ന് പേ​ര​ട്ട​യി​ലേ​ക്ക് പോ​കു​കാ​യി​രു​ന്നു കാ​ർ യാ​ത്രി​ക​ർ. പി​ന്നീട് സ​മീ​പ​ത്തെ കു​ന്നു​മ്മ​ൽ ആ​മി​ന എ​ന്ന​വ​രു​ടെ വീ​ടി​ന്‍റെ തി​ണ്ണ​യി​ൽ ക​യ​റി​യ പാ​ന്പി​നെ സ്നേ​ക്ക് റ​സ്ക്യു​വ​ർ ഫൈ​സ​ൽ എ​ത്തി പി​ടി​കൂ​ടി കാ​ട്ടി​ലേ​ക്ക് തു​റ​ന്നു വി​ട്ടു.