മാ​ടാ​യി​ക്കാ​വി​ൽ മാ​രി​തെ​യ്യ​ങ്ങ​ൾ കെ​ട്ടി​യാ​ടി
Friday, August 2, 2024 2:28 AM IST
പ​ഴ​യ​ങ്ങാ​ടി: ക​ർ​ക്കി​ട​ക മാ​സ​ത്തി​ലെ വ​റു​തി അ​ക​റ്റി നാ​ട്ടി​ൽ ഐ​ശ്വ​ര​ത്തി​നും സ​മ്പ​ത് സ​മൃ​ദ്ധി​ക്കു​മാ​യി ക​ർ​ക്കി​ട​കം പ​തി​നാ​റാം നാ​ളി​ൽ മാ​ടാ​യി​ക്കാ​വി​ൽ മാ​രി തെ​യ്യ​ങ്ങ​ൾ കെ​ട്ടി​യാ​ടി.

മാ​മ​ല നാ​ട്ടി​ലാ​കെ ആ​ധി​യും വ്യാ​ധി​യും പി​ടി​പെ​ട്ട് ജ​ന​ജീ​വി​ത ദു​രി​ത പൂ​ർ​ണ​മാ​യ​പ്പോ​ൾ പ്ര​ശ്ന ചി​ന്ത​യി​ൽ ശ​നി​യു​ടെ അ​പ​ഹാ​രം മാ​ടാ​യി​ക്കാ​വി​ല​മ്മ​യെ​യും ബാ​ധി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്നും ഇ​തി​ന് പ​രി​ഹാ​ര​മാ​യാ​ണ് മാ​രി തെ​യ്യ​ങ്ങ​ൾ കെ​ട്ടി​യാ​ടി തു​ട​ങ്ങി​യ​തെ​ന്നു​മാ​ണ് ഐ​തി​ഹ്യം. മാ​രി​തെ​യ്യം കെ​ട്ടി​യാ​ടി​യ​തോ​ടെ മാ​മ​ല​നാ​ട്ടി​ലെ​യും മാ​ടാ​യി​ക്കാ​വി​ല​മ്മ​യെ​യും ബാ​ധി​ച്ച ശ​നി​യു​ടെ അ​പ​ഹാ​രം ഒ​ഴി​ഞ്ഞെ​ന്നു​മാ​ണ് വി​ശ്വാ​സം.


പൊ​ള്ള​ൻ തെ​ക്ക​ൻ ഗോ​പാ​ല​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഇ​ത്ത​വ​ണ മാ​രി​തെ​യ്യ​ങ്ങ​ൾ കെ​ട്ടി​യാ​ടി​യ​ത്.