വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു​നീ​ക്കി
Friday, August 2, 2024 2:28 AM IST
മ​ട്ട​ന്നൂ​ർ: ചാ​വ​ശേ​രി​യി​ൽ വീ​ടു​ക​ൾ​ക്ക് ഭീ​ഷ​ണി​യാ​യ കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ചു​നീ​ക്കി. ഇ​രി​ട്ടി ന​ഗ​ര​സ​ഭ​യു​ടെ​യും റ​വ​ന്യു വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് ക​ല്ല് പൊ​ട്ടി​ച്ച് നീ​ക്കി​യ​ത്. ചാ​വ​ശേ​രി പ​ഴ​യ പോ​സ്റ്റ് ഒാ​ഫീ​സ് ഗ​ണ​പ​തി ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്തെ കു​ന്നി​ന് മു​ക​ളി​ൽ നി​ന്ന് കൂ​റ്റ​ൻ പാ​റ ക​ല്ലും മ​ണ്ണും താ​ഴേ​ക്ക് പ​തി​ച്ച​ത് ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കി​യി​രു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യി​ലാ​ണ് മ​ഴ​യി​ൽ ക​ല്ല് ഇ​ള​കി താ​ഴേ​ക്ക് പ​തി​ച്ച​ത്.

ര​ണ്ടാ​ൾ ഉ​യ​ര​ത്തി​ലു​ള്ള ക​ല്ലും ചെ​റു​തും വ​ല​തു​മാ​യ ക​ല്ലു​ക​ളും കു​ന്നി​ൻ മു​ക​ളി​ൽ നി​ന്ന് ഇ​ള​കി​യി​രു​ന്നു. കൂ​റ്റ​ൻ ക​ല്ല് ഉ​രു​ണ്ട് ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ലേ​ക്ക് പ​തി​ച്ചാ​ൽ വ​ലി​യ ദു​ര​ന്തം സം​ഭ​വി​ക്കു​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തെ നി​ര​വ​ധി വീ​ട്ടു​ക്കാ​ർ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റി​യി​രു​ന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​തി​നാ​ൽ ഇ​രി​ട്ടി ന​ഗ​ര​സ​ഭ, റ​വ​ന്യു, ജി​യോ​ള​ജി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും അ​ഗ്നി​ശ​മ​ന വി​ഭാ​ഗ​വും പോ​ലീ​സും സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്നു.


ഇന്നലെ ഉ​ച്ച​യോ​ടെ ഇ​ള​കി വീ​ണ പാ​റ​ക്ക​ല്ല് പൊ​ട്ടി​ച്ച് നീ​ക്കി​യ​ത്. ഇ​രി​ട്ടി ന​ഗ​ര​സ​ഭാ ചെ​യ​ർ​പേ​ഴ്സ​ൺ കെ.​ശ്രീ​ല​ത, കൗ​ൺ​സി​ല​ർ​മാ​രാ​യ കെ. ​സോ​യ, സി.​ബി​ന്ദു, വി​ല്ലേ​ജ് ഓ​ഫീ​സ​ർ മ​നോ​ജ് തു​ട​ങ്ങി​യ​വ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​രു​ന്നു.