ചെ​റു​വാ​ഞ്ചേ​രി വ​ട​ക്ക​ൻ​മാ​ക്കൂ​ലി​ൽ മ​ണ്ണി​ടി​ച്ചി​ൽ
Friday, August 2, 2024 2:28 AM IST
കൂ​ത്തു​പ​റ​മ്പ്: ചെ​റു​വാ​ഞ്ചേ​രി വ​ട​ക്ക​ൻ​മാ​ക്കൂ​ലി​ൽ സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ പ​റ​മ്പി​ൽ മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യി. ക​ഴി​ഞ്ഞ​ദി​വ​സം പെ​യ്ത മ​ഴ​യി​ലാ​ണ് സ്വ​കാ​ര്യ​വ്യ​ക്തി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള റ​ബ​ർ തോ​ട്ട​ത്തി​ലാ​ണ് മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ​ത്. ഇ​തേ​തു​ട​ർ​ന്ന് വ​ലി​യ ക​ല്ലു​ക​ൾ ഉ​ൾ​പ്പ​ടെ സ​മീ​പ​ത്തെ തോ​ട്ടി​ലൂ​ടെ ഒ​ഴു​കി​യെ​ത്തി സ​മീ​പ​ത്തെ വീ​ടു​ക​ളി​ൽ ഉ​ൾ​പ്പെ​ടെ ചെ​ളി​വെ​ള്ളം ക​യ​റി. പാ​റേ​മ്മ​ൽ​പീ​ടി​ക വ​രെ വെ​ള്ളം കു​ത്തി​യൊ​ഴു​കി ഇ​വി​ടെ താ​മ​സി​ക്കു​ന്ന സി.​എ​ച്ച്. സൈ​ന​ബ​യു​ടെ വീ​ടി​ന്‍റെ ചെ​ങ്ക​ൽ കൊ​ണ്ട് നി​ർ​മി​ച്ച ചു​റ്റു​മ​തി​ൽ ത​ക​ർ​ന്നു.


മ​ണ്ണി​ടി​ച്ചി​ലു​ണ്ടാ​യ സ്ഥ​ല​ത്തി​ന​ടു​ത്ത് ഓ​വു​ചാ​ലു​ക​ൾ ഉ​ണ്ടെ​ങ്കി​ലും വെ​ള്ളം അ​തി​ലൂ​ടെ ഒ​ഴു​ക്കി​വി​ടാ​തെ വ​ഴി​തി​രി​ച്ചു​വി​ട്ട​താ​ണ് മ​ണ്ണി​ടി​ച്ചി​ലി​ന് ഇ​ട​യാ​ക്കി​യ​തെ​ന്ന് പാട്യം പ​ഞ്ചാ​യ​ത്ത് പ​ത്താം വാ​ർ​ഡ് അം​ഗം കെ.​കെ. സ​മീ​ർ പ​റ​ഞ്ഞു. ഇ​രു​പ​തോ​ളം റ​ബ​ർ, വാ​ഴ, ക​ശു​മാ​വ് എ​ന്നി​വ​യും ന​ശി​ച്ചു. ഒ​ട്ടേ​റെ വീ​ടു​പ​റ​മ്പു​ക​ളി​ലും വെ​ള്ളം ക​യ​റി.