വി​ല​ങ്ങാ​ട് ദു​രി​ത​ബാ​ധി​ത​ർ​ക്ക്‌ സ​ഹാ​യ​മെ​ത്തി​ച്ച് ടി​എ​സ്എ​സ്എ​സ്
Friday, August 2, 2024 2:28 AM IST
ത​ല​ശേ​രി: വി​ല​ങ്ങാ​ട് മ​ഴ​ക്കെ​ടു​തി​യി​ലും ഉ​രു​ള്‍​പൊ​ട്ട​ലി​ലും സ​ർ​വ​വും ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്ക് അ​വ​ശ്യ​വ​സ്തു​ക്ക​ളും സാ​ന്പ​ത്തി​ക സ​ഹാ​യ​വും ന​ൽ​കി ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി. ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലാ​യി ക​ഴി​ഞ്ഞു​വ​രു​ന്ന 500 ഓ​ളം പേ​ർ​ക്കാ​ണ് ടി​എ​സ്എ​സ്എ​സ് സ​ഹാ​യ​മെ​ത്തി​ച്ചു ന​ൽ​കി​യ​ത്. ‌ടി​എ​സ്എ​സ്എ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​ബി​ൻ വ​ര​ന്പ​ക​ത്ത്, അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ഫാ. ​ലൂ​ക്കോ​സ് മാ​ട​ശേ​രി എ​ന്നി​വ​ർ ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശ​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച് ത​ല​ശേ​രി അ​തി​രൂ​പ​ത​യു​ടെ തു​ട​ർ​സ​ഹാ​യ​ങ്ങ​ളും പി​ന്തു​ണ​യും വാ​ഗ്ദാ​നം ചെ​യ്തു.