ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യി​ൽ പു​തി​യ ബ്ലോ​ക്ക് ആ​ശീ​ർ​വ​ദി​ച്ചു
Thursday, August 1, 2024 2:27 AM IST
ക​രു​വ​ഞ്ചാ​ൽ: ക​രു​വ​ഞ്ചാ​ൽ സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശു​പ​ത്രി​യു​ടെ പു​തി​യ ബ്ലോ​ക്കി​ന്‍റെ ആ​ശീ​ർ​വാ​ദ ക​ർ​മ​വും ഉ​ദ്ഘ​ട​ന​വും ത​ല​ശേ​രി അ​തി​രൂ​പ​ത ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി നി​ർ​വ​ഹി​ച്ചു. ഡീ​ല​ക്സ്, സെ​മി ഡീ​ല​ക്സ്, നോ​ർ​മ​ൽ റൂം ​എ​ന്നി​ങ്ങ​നെ 43 റൂ​മു​ക​ൾ അ​ട​ങ്ങി​യ​താ​ണ് പു​തി​യ ബ്ലോ​ക്ക്‌. ഹോ​സ്പി​റ്റ​ൽ ഡ​യ​റ​ക്ട​ർ ഫാ. ​സാ​ബു പു​തു​ശേ​രി ആ​മു​ഖ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.

ച​ട​ങ്ങി​ൽ നി​ർ​മാ​ണ രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ച്ച​വ​രെ ആ​ദ​രി​ച്ചു. ആ​ർ​ച്ച്ബി​ഷ​പ് എ​മ​രി​റ്റ​സ് മാ​ർ ജോ​ർ​ജ് ഞ​റ​ള​ക്കാ​ട്ട്, മോ​ൺ. ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ, മോ​ൺ. സെ​ബാ​സ്റ്റ്യ​ൻ പാ​ലാ​ക്കു​ഴി, ഫാ. ​ജോ​ജി കാ​ക്ക​ര​മ​റ്റം, ഫൊ​റോ​നാ വി​കാ​രി റ​വ.​ഡോ. തോ​മ​സ് തെ​ങ്ങും​പ​ള്ളി​ൽ, റ​വ.​ഡോ. ഫി​ലി​പ്പ് ക​വി​യി​ൽ, ഫാ.​ജോ​സ​ഫ് ഈ​നാ​ശേ​രി​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ന്‍റെ കീ​ഴി​ൽ പു​തി​യ പ​ദ്ധ​തി​യാ​യ രാ​രീ​രം, മെ​ഡ് ടൂ​ർ, ഹോ​സ്പി​റ്റ​ൽ ബ്രോ​ഷ​ർ എ​ന്നി​വ പ്ര​കാ​ശ​നം ചെ​യ്തു.