ക്ര​ഷ​ർ ഭീ​ഷ​ണി; ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കും
Thursday, August 1, 2024 2:27 AM IST
ഇ​രി​ട്ടി: പാ​ല​ത്തും​ക​ട​വ് പാ​റ​യ്ക്ക​മ​ല​യി​ൽ ഉ​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ മാ​റ്റി​പ്പാ​ർ​പ്പി​ച്ച ര​ണ്ടു കു​ടും​ബ​ങ്ങ​ളു​ടെ​യും സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യി.

ക്ര​ഷ​റി​ന് സ​മീ​പം 16 വ​ർ​ഷ​മാ​യി താ​മ​സി​ക്കു​ന്ന എ​ബ്ര​ഹാം വാ​ളി​മ​ല, ദേ​വ​സ്യ എ​ണ്ണ​ശേ​രി​ൽ എ​ന്നി​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ അ​നു​ഭ​വി​ക്കു​ന്ന ദു​രി​ത​ക​ഥ ദീ​പി​ക ക​ഴി​ഞ്ഞ ദി​വ​സം റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ അ​യ്യ​ൻ​കു​ന്ന് പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ക്ര​ഷ​ർ ഉ​ട​മ​ക​ളു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ലാ​ണ് ഇ​വ​രു​ടെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​ൻ തീ​രു​മാ​ന​മാ​യ​ത്.

ജ​നു​വ​രി മാ​സ​ത്തോ​ടെ ര​ണ്ടു കു​ടും​ബ​ത്തി​നും നി​ശ്ച​യി​ച്ച തു​ക ന​ൽ​കി ഭൂ​മി ഏ​റ്റെ​ടു​ക്കും. മു​ന്പ് നി​ര​വ​ധി ത​വ​ണ ഇ​തേ ആ​വ​ശ്യ​മാ​യി സ്ഥ​ലം ഉ​ട​മ​ക​ൾ ക്ര​ഷ​ർ അ​ധി​കൃ​ത​രെ സ​മീ​പി​ച്ചെ​ങ്കി​ലും പ​രി​ഹാ​ര​മു​ണ്ടാ​യി​രു​ന്നി​ല്ല. നി​ല​വി​ൽ കു​ടും​ബം വാ​ണി​യ​പ്പാ​റ​ത​ട്ട് ഉ​ണ്ണീ​ശോ പ​ള്ളി​യു​ടെ പാ​രി​ഷ് ഹാ​ളി​ലാ​ണ് ക​ഴി​യു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ന​ട​ന്ന ച​ർ​ച്ച​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന റോ​ജ​സ്, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ​മാ​രാ​യ ഐ​സ​ക് ജോ​സ​ഫ്, സീ​മ സ​നോ​ജ്, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സെ​ലീ​ന ബി​ജോ​യി, ബി​ജോ​യി പ്ലാ​ത്തോ​ട്ടം എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.