ക​ണ്ണീ​രൊ​പ്പാ​ൻ കാ​രു​ണ്യ​ഹ​സ്തം
Thursday, August 1, 2024 2:27 AM IST
പ​യ്യ​ന്നൂ​ർ: പ്ര​കൃ​തി ദു​ര​ന്തം നേ​രി​ടു​ന്ന വ​യ​നാ​ടി​ന്‍റ ക​ണ്ണീ​രൊ​പ്പാ​ൻ കാ​രു​ണ്യ​ഹ​സ്ത​വു​മാ​യി പ​യ്യ​ന്നൂ​ർ കോ –​ഓ​പ്പ​റേ​റ്റീ​വ് റൂ​റ​ൽ ബാ​ങ്ക് പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കി. മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് 10 ല​ക്ഷം രൂ​പ ബാ​ങ്ക് പ്ര​സി​ഡ​ന്‍റ് കെ.​കെ. ഗം​ഗാ​ധ​ര​ൻ ടി.​ഐ. മ​ധു​സൂ​ദ​ന​ൻ എം​എ​ൽ​എ​ക്ക് കൈ​മാ​റി. ബാ​ങ്കി​ന്‍റെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ആം​ബു​ല​ൻ​സ് ക​ഴി​ഞ്ഞ ദി​വ​സം ത​ന്നെ ദു​ര​ന്ത ബാ​ധി​ത പ്ര​ദേ​ശ​ത്തെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി എ​ത്തി​ച്ചി​രു​ന്നു.

ഡി​വൈ​എ​ഫ്ഐ പ​യ്യ​ന്നൂ​ർ ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളു​ടെ ശേ​ഖ​ര​ണ​ത്തി​ലേ​ക്ക് ബാ​ങ്ക് ന​ൽ​കു​ന്ന പു​ത​പ്പും പാ​ത്ര​ങ്ങ​ളും ബ്ലോ​ക്ക് സെ​ക്ര​ട്ട​റി വി.​കെ. നി​ഷാ​ദ് ഏ​റ്റു​വാ​ങ്ങി.

സ​ഹ​ക​ര​ണ വ​കു​പ്പ് ഓ​ഡി​റ്റിം​ഗ് അ​സി. ഡ​യ​റ​ക്‌​ട​ർ രാ​ജേ​ഷ് കു​മാ​ർ, ഓ​ഫീ​സ് സൂ​പ്ര​ണ്ട് സ​ന്തോ​ഷ് കു​മാ​ർ, യൂ​ണി​റ്റ് ഇ​ൻ​സ്‌​പെ​ക്‌​ട​ർ കെ. ​രാ​ജീ​വ​ൻ, ജൂ​ണി​യ​ർ ഓ​ഡി​റ്റ​ർ ശ്യാം ​കു​മാ​ർ, എം. ​സു​നി​ൽ കു​മാ​ർ, ബാ​ങ്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​കെ.​കൃ​ഷ്‌​ണ​ൻ, സെ​ക്ര​ട്ട​റി ഒ. ​നാ​രാ​യ​ണ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.

ഇ​രി​ട്ടി: ഇ​രി​ട്ടി സി​റ്റി ല​യ​ണ്‍​സ് ക്ല​ബ് അ​രി, ആ​ട്ട, വ​ന്‍​പ​യ​ര്‍, ഓ​യി​ല്‍, ബി​സ്‌​ക്ക​റ്റ്, ചാ​യ​പ്പൊ​ടി, വ​സ്ത്ര​ങ്ങ​ള്‍, ടൂ​ത്ത്‌​പെ​യ്സ്റ്റ് തു​ട​ങ്ങി​യ അ​വ​ശ്യ സാ​ധ​ന​ങ്ങ​ളാ​ണ് പ്ര​സി​ഡ​ന്‍റ് നി​ധീ​ഷ് ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ എം. ​ല​ക്ഷ്മ​ണ​ന് കൈ​മാ​റിയത്. എ​ന്‍. കെ. ​ബി​ജു​മോ​ന്‍, മ​നു മാ​ധ​വ്, സി.​ഒ. വി​നോ​ദ്, വി.​എം. പ്ര​വീ​ണ്‍, മു​ഖി​ല്‍​രാ​ജ്, ടി. ​ര​മേ​ശ്, ഷി​നോ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ: ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ക​രു​തി​യ തു​ക മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്ക് കൈ​മാ​റി മൂ​ന്ന് വ​യ​സു​കാ​ര​ൻ. അ​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി നി​തി​ന്‍റെ​യും ദീ​പ്തി​യു​ടെ​യും ഏ​ക മ​ക​നാ​യ നൈ​തി​ക് നി​തി​ൻ ആ​ണ് ത​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നാ​യി ക​രു​തി​യ തു​ക ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന് കൈ​മാ​റി​യ​ത്. നി​തി​ൻ മേ​ലൂ​ർ യുപി സ്കൂ​ളി​ലെ അ​ധ്യാ​പ​ക​നും ദീ​പ്തി സ്വ​കാ​ര്യ ബാ​ങ്കി​ലെ ജീ​വ​ന​ക്കാ​രി​യുമാണ്. അ​ച്ഛ​ന്‍റെ​യും അ​മ്മ​യു​ടെ​യും ഒ​പ്പം ചേം​ബറി​ൽ എ​ത്തി​യ നൈ​തി​കി​ന് ജി​ല്ലാ ക​ളക്ട​ർ സ​മ്മാ​ന​മാ​യി മി​ഠാ​യി​ക​ളും ന​ല്കി.


മ​ട്ട​ന്നൂ​ർ: വ​യ​നാ​ട് ഉ​രു​ൾ​പൊ​ട്ട​ലി​നെ തു​ട​ർ​ന്ന് ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് സ​ഹാ​യ​വു​മാ​യി മ​ട്ട​ന്നൂ​ർ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ. സ്കൂ​ൾ മാ​നേ​ജ്മെ​ന്‍റ്, പി​ടി​എ, ടീ​ച്ചേ​ഴ്‌​സ് തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ശേ​ഖ​രി​ച്ച സാ​ധ​ന​ങ്ങ​ളാ​ണ് വ​യ​നാ​ട് ക്യാ​മ്പി​ലെ​ത്തി​ച്ച​ത്. സ്കൂ​ൾ മാ​നേ​ജ​ർ കൃ​ഷ്ണ​കു​മാ​ർ ക​ണ്ണോ​ത്തും പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ. ​ജ​യ​ൻ എ​ന്നി​വ​ർ ചേ​ർ​ന്ന് വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് ചെ​യ്തു. മാ​നേ​ജ്മെ​ന്‍റ് പ്ര​തി​നി​ധി ഇ.​വി. വി​നോ​ദ് കു​മാ​ർ, പ്രി​ൻ​സി​പ്പ​ൽ എ. ​പ്രീ​തി, മു​ഖ്യാ​ധ്യാ​പ​ക സു​ധാ​മ​ണി തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

ക​ണ്ണൂ​ർ: മു​ൻ എം​എ​ൽ​എ എം.​വി. ജ​യ​രാ​ജ​നും പ​ത്നി​യും മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന ജി​ല്ലാ ക​ള​ക്ട​ർ​ക്ക് കൈ​മാ​റി. ക​ള​ക്ട​റു​ടെ ചേംബറി​ൽ എം.​വി. ജ​യ​രാ​ജ​ൻ ത​ന്‍റെ ഒ​രു മാ​സ​ത്തെ പെ​ൻ​ഷ​ൻ തു​ക​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ത്നി കേ​ര​ള ബാ​ങ്ക് ഡെ​പ്യൂ​ട്ടി ജ​ന​റ​ൽ മാ​നേ​ജ​ർ കെ. ​ലീ​ന ഒ​രു മാ​സ​ത്തെ ശ​മ്പ​ള​വു​മാ​ണ് ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ. ​വി​ജ​യ​ന് കൈ​മാ​റി​യ​ത്. അ​സി. ക​ള​ക്ട​ർ ഗ്ര​ന്ഥേ സാ​യി കൃ​ഷ്ണ​യും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.