ക​ട​യു​ടെ സ​ൺ​ഷേ​ഡ് ത​ക​ർ​ന്ന് വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Thursday, August 1, 2024 2:27 AM IST
ച​പ്പാ​ര​പ്പ​ട​വ്: ത​ളി​പ്പ​റ​മ്പ്-കൂ​ർ​ഗ് ബോ​ർ​ഡ​ർ റോ​ഡി​ൽ മ​ട​ക്കാ​ട് ക​ട​യു​ടെ സ​ൺ​ഷേ​ഡ് ത​ക​ർ​ന്ന് വീ​ണ് സാ​ധ​നം വാ​ങ്ങാ​നെ​ത്തി​യ വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ര​ണ്ട് ബൈ​ക്കു​ക​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കു​ക​യും ചെ​യ്തു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് കു​ടും​ബ​ശ്രീ സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബി​ന്ദു​ രാഘവനാണ് പ​രി​ക്കേ​റ്റ​ത്. ബി​ന്ദു​വി​ന്‍റെ ത​ല​യ്ക്കാ​ണ് പ​രി​ക്ക്. ഇവർ ക​ണ്ണൂ​ർ ഗ​വ. മെ​ഡി​ക്ക​ൽ കോളജിൽ ചി​കി​ത്സയിലാണ്.


ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ച​ര​യോ​ടെ​യാ​യാ​യി​രു​ന്നു സം​ഭ​വം. പി.​പി. സ്റ്റോ​ർ എ​ന്ന കെ​ട്ടി​ട​ത്തി​ന്‍റെ സ​ൺ​ഷേ​ഡാ​ണ് ത​ക​ർ​ന്ന​ത്. പാ​യി​ക്കാ​ട്ട് അ​ല​ക്സ് എ​ന്ന​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കെ​ട്ടി​ടം. ക​ട​യി​ലെ നി​ര​വ​ധി സാ​ധ​ന​ങ്ങ​ളും ന​ശി​ച്ചി​ട്ടു​ണ്ട്. കെ​ട്ടി​ട​ത്തി​നു മു​ന്നി​ൽ സ്ഥാ​പി​ച്ച വ​ലി​യ ബോ​ർ​ഡാ​ണ് സ​ൺ​ഷേ​ഡി​ന്‍റെ ത​ക​ർ​ച്ച​യ​ക്ക് ഇ​ട​യാ​ക്കി​യ​തെ​ന്നാ​ണ് പ്ര​ദേ​ശ​ത്തു​ണ്ടാ​യി​രു​ന്ന​വ​ർ പ​റ​യു​ന്ന​ത്.