കി​ണ​റ്റി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Thursday, August 1, 2024 2:27 AM IST
ചെ​റു​പു​ഴ: കി​ണ​റ്റി​ൽ വീ​ണ​യാ​ളെ പോ​ലീ​സും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് ര​ക്ഷ​പ്പെ​ടു​ത്തി. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ചെ​റു​പു​ഴ അ​യ്യ​പ്പ​ക്ഷേ​ത്ര​ത്തി​ന് സ​മീ​പം ആ​ൾ​ത്താ​മ​സ​മി​ല്ലാ​ത്ത കി​ണ​റ്റി​ലാ​ണ് ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ മ​ണി (36) വീ​ണ​ത്. പി.​സി. രാ​ഘ​വ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് കി​ണ​ർ.

ഉ​ച്ച​ത്തി​ലു​ള്ള ക​ര​ച്ചി​ൽ കേ​ട്ട് സ​മീ​പ​ത്ത് ജോ​ലി ചെ​യ്തു​കൊ​ണ്ടി​രു​ന്ന ആ​ളു​ക​ൾ ഓ​ടി​യെ​ത്തി നോ​ക്കു​മ്പോ​ൾ കി​ണ​റി​ൽ ഒ​രാ​ൾ വീ​ണ് കി​ട​ക്കു​ന്ന​താ​ണ് കാ​ണു​ന്ന​ത്. ഉ​ട​ൻ ത​ന്നെ ചെ​റു​പു​ഴ പോ​ലീ​സ് സ്റ്റേ​ഷ​നി​ലും പെ​രി​ങ്ങോം ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ച്ചു. ചെ​റു​പു​ഴ എ​സ്ഐ രൂ​പാ മ​ധു​സൂ​ദ​ന​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സും പെ​രി​ങ്ങോ​ത്ത് നി​ന്ന് അ​ഗ്നി​ര​ക്ഷാ​സേ​ന​യും സ്ഥ​ല​ത്തെ​ത്തി കി​ണ​റ്റി​ൽ വീ​ണ​യാ​ളെ ര​ക്ഷ​പ്പെ​ടു​ത്തി. കാ​ലി​ന് പ​രി​ക്കേ​റ്റ മ​ണി​യെ ചെ​റു​പു​ഴ സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.