അ​വ​ശ്യ വ​സ്തു​ക്ക​ളു​മാ​യി 15 വാ​ഹ​ന​ങ്ങ​ൾ വ​യ​നാ​ട്ടി​ലേ​ക്ക്
Thursday, August 1, 2024 2:27 AM IST
ക​ണ്ണൂ​ർ: വ​യ​നാ​ട്ടി​ലെ ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് കൈ​താ​ങ്ങാ​യി ജി​ല്ല​യു​ടെ ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ത്തി​ലൂ​ടെ 15 വാ​ഹ​ന​ങ്ങ​ൾ അ​വ​ശ്യ വ​സ്തു​ക്ക​ളു​മാ​യി വ​യ​നാ​ട്ടി​ലേ​ക്ക് തി​രി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 10 വാ​ഹ​ന​ങ്ങ​ളി​ലാ​യാ​ണ് അ​വ​ശ്യ സാ​ധ​ന​ങ്ങ​ൾ ശേ​ഖ​രി​ച്ച് വ​യ​നാ​ട്ടി​ലേ​ക്ക് അ​യ​ച്ച​ത്.

ജി​ല്ലാ ക​ള​ക്ട​ർ അ​രു​ൺ കെ ​വി​ജ​യ​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ , വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​നോ​യ് കു​ര്യ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ വി.​കെ. സു​രേ​ഷ് ബാ​ബു, ടി. ​സ​ര​ള, കെ.​കെ. ര​ത്ന​കു​മാ​രി, അ​സി. ക​ള​ക്ട​ർ ഗ്ര​ന്ഥേ സാ​യി​കൃ​ഷ്ണ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ബി. ​രാ​ധാ​കൃ​ഷ്ണ​ൻ, ച​ല​ച്ചി​ത്ര ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ൻ മൂ​ന്നു വാ​ഹ​ന​ങ്ങ​ളി​ലാ​യും ത​ല​ശേ​രി, ക​ണ്ണൂ​ർ താ​ലൂ​ക്കു​ക​ൾ ഓ​രോ വാ​ഹ​ന​ങ്ങ​ളി​ലാ​യു​മാ​ണ് ദു​രി​താ​ശ്വാ​സ സാ​ധ​ന​ങ്ങ​ൾ കൈ​മാ​റി​യ​ത്. ക​ണ്ണൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​ൽ ന​ട​ന്ന ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​ൽ ജി​ല്ലാ ക​ള​ക്ട​ർ, അ​സി. ക​ള​ക്ട​ർ, ഇ​ല​ക്ഷ​ൻ ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.