ക​ണ്ണീ​രൊ​പ്പാ​ൻ കാ​രു​ണ്യ​ഹ​സ്തം
Thursday, August 1, 2024 2:27 AM IST
ചെ​മ്പേ​രി: അ​നേ​കം ആ​ളു​ക​ളു​ടെ ജീ​വ​ൻ അ​പ​ഹ​രി​ച്ച വ​യ​നാ​ട് പ്ര​കൃ​തി​ദു​ര​ന്ത​ത്തി​ൽ സ​ർ​വ​തും ന​ഷ്ട​പ്പെ​ട്ട് ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്ക് ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് സ​ഹാ​യ​മെ​ത്തി​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പാം​പ്ലാ​നി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ത​ല​ശേ​രി അ​തി​രൂ​പ​ത ന​ട​ത്തി വ​രു​ന്ന ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് എ​ല്ലാ​വി​ധ സ​ഹ​ക​ര​ണ​ങ്ങ​ളും ന​ൽ​കാ​ൻ ക​ത്തോ​ലി​ക്ക കോ​ൺ​ഗ്ര​സ് ചെ​മ്പേ​രി യൂ​ണി​റ്റ് തീ​രു​മാ​നി​ച്ചു.

ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, കു​ടി​വെ​ള്ളം, വ​സ്ത്ര​ങ്ങ​ൾ, അ​ത്യാ​വ​ശ്യ​മ​രു​ന്നു​ക​ൾ, ദു​രി​താ​ശ്വാ​സ ഫ​ണ്ട് എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സ​മാ​ഹ​രി​ക്കാ​നു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ചെ​മ്പേ​രി​യി​ൽ ചേ​ർ​ന്ന അ​ടി​യ​ന്ത​ര എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി യോ​ഗ​ത്തി​ൽ യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ഷാ​ജു വ​ട​ക്കേ​ൽ, സെ​ക്ര​ട്ട​റി ജോ​മി മു​തു​കു​ന്നേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സ​ക്ക​റി​യ ക​ള​പ്പു​ര, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി സാ​ജു പു​ലി​യു​റു​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: വ​യ​നാ​ട്ടി​ലെ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളി​ലേ​ക്ക് പ​യ്യാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കു​ടി​വെ​ള്ള​വും ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും ന​ൽ​കി. ഒ​മ്പ​തി​നാ​യി​രം ലി​റ്റ​ർ കു​ടി​വെ​ള്ള​വും പാ​യ്ക്ക് ചെ​യ്ത ഭ​ക്ഷ്യ​വ​സ്തു​ക്ക​ളും വ​സ്ത്ര​ങ്ങ​ളു​മാ​ണ് ന​ൽ​കി​യ​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ജു സേ​വ്യ​ർ, സെ​ക്ര​ട്ട​റി കെ.​ജ​യ​സിം​ഹ​ൻ, കെ.​മോ​ഹ​ന​ൻ, ടി.​പി.​അ​ഷ​റ​ഫ്, ഇ.​വി.​ബി​ജു, ഒ.​കെ.​ഷി​ബി​ൻ, കെ.​പ്ര​കാ​ശ​ൻ, കെ.​ജെ.​ജോ​ൺ, മ​നോ​ജ് പാ​ച്ചേ​നി, വി​ത്സ​ൺ കാ​ഞ്ഞി​ര​ക്കൊ​മ്പി​ൽ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വ​യ​നാ​ട്ടി​ൽ സാ​ധ​ന​ങ്ങ​ൾ എ​ത്തി​ച്ചു ന​ൽ​കി​യ​ത്.  


മാ​ത​മം​ഗ​ലം: വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി മാ​തം​ഗ​ലം യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് ,കോ​ഴി​ക്കോ​ട് ജി​ല്ല​ക്ക​ളി​ൽ ദു​രി​ത​ബാ​ധി​ത പ്ര​ദേ​ശ​ത്തെ ആ​ളു​ക​ളെ സ​ഹാ​യി​ക്കാ​നാ​യി സം​സ്ഥാ​ന ക​മ്മ​റ്റി​യു​ടെ ആ​ഹ്വാ​ന​പ്ര​കാ​രം ഫ​ണ്ട് ശേ​ഖ​ര​ണം തു​ട​ങ്ങി. മാ​ത​മം​ഗ​ല​ത്ത് ന​ട​ന്ന ഫ​ണ്ടു സ​മാ​ഹ​ര​ണ​ത്തി​ൽ ടി.​പി. മു​ഹ​മ്മ​ദ് ഹാ​ജി, ര​മേ​ശ​ൻ ഹ​രി​ത, ഖാ​ദ​ർ മൗ​ല​വി, കെ.​കെ. സെ​യ്താ​ലി , കെ.​എം. പി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ, അ​ൾ​ട്ടി​മ ര​വി ,കെ.​പി. ര​വി​ന്ദ്ര​ൻ,ഷം​ക്കൂ​ർ ഹാ​ജി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

ത​ളി​പ്പ​റ​മ്പ: ഡി​വൈ​എ​ഫ്ഐ ത​ളി​പ്പ​റ​ന്പ് ബ്ലോ​ക്ക് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ശ്യ വ​സ്തു​ക്ക​ൾ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന് കൈ​മാ​റി. അ​വ​ശ്യ​വ​സ്തു​ക്ക​ളു​മാ​യു​ള്ള വാ​ഹ​ന​ത്തി​ന്‍റെ ഫ്ലാ​ഗ് ഓ​ഫ് സി​നി​മാ ന​ട​ൻ സ​ന്തോ​ഷ് കീ​ഴാ​റ്റൂ​ർ നി​ർ​വ​ഹി​ച്ചു. ന​ടി നി​ഖി​ല വി​മ​ൽ, ഷി​ബി​ൻ കാ​നാ​യി, സി.​പി മു​ഹാ​സ്, പ്ര​ജീ​ഷ് ബാ​ബു, സി.​കെ ഷോ​ന, വി .​പ്ര​ണ​വ്, ഐ. ​ശ്രീ​കു​മാ​ർ, കെ. ​പ്ര​ണ​വ്, മ​നു സേ​വ്യ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

വ​യ​നാ​ട് മു​ണ്ട​ക്കൈ ചൂ​ര​ൽ​മ​ല ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​റ്റി​ട​ങ്ങ​ളി​ലെ കാ​ല​വ​ർ​ഷ​ക്കെ​ടു​തി​യി​ലും ജീ​വ​ഹാ​നി​യും നാ​ശ​ന​ഷ്ട​വു​മു​ണ്ടാ​യ കു​ടും​ബ​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും സ​ഹാ​യി​ക്കു​ന്ന​തി​ന് കേ​ര​ള സ്റ്റേ​റ്റ് ടി​മ്പ​ർ മ​ർ​ച്ച​ന്‍റ്സ് മെ​ംബർ​മാ​രു​ടെ സ​ജീവ ഇ​ട​പെ​ട​ലും സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണ​വും ഉ​ണ്ടാ​ക​ണ​മൊ​ന്ന് കേ​ര​ള സ്റ്റേ​റ്റ് ടി​മ്പ​ർ മ​ർ​ച്ച​ന്‍റ്സ് അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വ​ക്ക​ച്ച​ൻ പു​ല്ലാ​ട്ട്, ജ​ന​റ​ൽ സെ​ക്ര​ട്ട​റി നാ​സ​ർ അ​ടി​മാ​ലി, സി ​എ​ച്ച് മു​നീ​ർ ക​ണ്ണൂ​ർ എ​ന്നി​വ​ർ പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. വ​യ​നാ​ട്ടി​ൽ കാ​ര്യ​ങ്ങ​ൾ എ​കോ​പി​പ്പി​ക്കാ​ൻ വ​യ​നാ​ട് ജി​ല്ലാ ക​മ്മ​റ്റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി.