പു​ര​യി​ട​ത്തി​ൽ മാ​ലി​ന്യം ത​ള്ളി
Wednesday, July 31, 2024 7:43 AM IST
ചെ​റു​പു​ഴ: പു​ര​യി​ട​ത്തി​ൽ കി​ട​പ്പു​രോ​ഗി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന മാ​ലി​ന്യ​ങ്ങ​ൾ കൊ​ണ്ടു​വ​ന്നു ത​ള്ളി. പ്രാ​പ്പൊ​യി​ൽ ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് പി​റ​കി​ലു​ള്ള പ​രേ​ത​യാ​യ അ​ധ്യാ​പി​ക പി. ​സു​കു​മാ​രി​യു​ടെ പു​ര​യി​ട​ത്തി​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി​യ​ത്.

കാ​ല​പ്പ​ഴ​ക്ക​ത്തെ തു​ട​ർ​ന്ന് ത​ക​ർ​ന്ന വീ​ടി​ന​ക​ത്തും പു​ര​യി​ട​ത്തി​ലു​മാ​ണ് വ​ൻ​തോ​തി​ൽ മാ​ലി​ന്യം കൊ​ണ്ടു​വ​ന്ന് ത​ള്ളി​യ​ത്. പു​ര​യി​ടം കാ​ടു​ക​യ​റി​യ നി​ല​യി​ലാ​ണ്. സു​കു​മാ​രി​യു​ടെ സ​ഹോ​ദ​ര​ങ്ങ​ൾ സ്ഥ​ല​ത്തെ​ത്തി​യ​പ്പോ​ഴാ​ണ് മാ​ലി​ന്യം ക​ണ്ട​ത്. തു​ട​ർ​ന്ന് അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കി.

ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ മു​ഹ​മ്മ​ദ് ഷ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.