മി​നി മാ​ര​ത്ത​ണും ഒ​ളി​മ്പി​ക്സ് ദീ​പ​ശി​ഖ പ്ര​യാ​ണ​വും നാ​ളെ
Wednesday, July 31, 2024 7:43 AM IST
പ​യ്യാ​വൂ​ർ: പാ​രീ​സി​ൽ നാ​ളെ ആ​രം​ഭി​ക്കു​ന്ന ഒ​ളി​മ്പി​ക്സ് ട്രാ​ക്ക് ആ​ൻ​ഡ് ഫീ​ൽ​ഡ് മ​ത്സ​ര​ങ്ങ​ൾ​ക്ക് ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ചും ചെ​മ്പേ​രി ഫൊ​റോ​ന കെ​സി​വൈ​എം, വൈ​എം​സി​എ എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്തി​ൽ​ന​ട​പ്പാ​ക്കു​ന്ന സ​മ​ഗ്ര ബ്ല​ഡ് ഫോ​റം രൂ​പീ​ക​ര​ണ​ത്തി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​വും ചെ​മ്പേ​രി വൈ​എം​സി​എ, നി​ർ​മ​ല ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മി​നി മാ​ര​ത്ത​ൺ മ​ത്സ​ര​വും ദീ​പ​ശി​ഖ പ്ര​യാ​ണ​വും നാ​ളെ ന​ട​ക്കും.

ഹ​യ​ർ സെ​ക്ക​ൻ​ഡ​റി, ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളെ ഒ​റ്റ വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി ച​ളി​മ്പ​റ​മ്പ് ടൗ​ൺ മു​ത​ൽ ചെ​മ്പേ​രി ടൗ​ൺ വ​രെ​യു​ള്ള 2.5 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ലാ​യി​രി​ക്കും മ​ത്സ​രം. ച​ളി​മ്പ​റ​മ്പ് ടൗ​ണി​ൽ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടി​ന് സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ മാ​ര​ത്ത​ൺ ഫ്ലാ​ഗ്ഓ​ഫ് ചെ​യ്യും. എ​രു​വേ​ശി പ​ഞ്ചാ​യ​ത്ത്‌ സ​മ​ഗ്ര ബ്ല​ഡ് ഡോ​ണേ​ഴ്സ് ഫോ​റം രൂ​പീ​ക​ര​ണ​ത്തി​നാ​യി ത​യാ​റാ​ക്കി​യ ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ലി​ങ്കി​ന്‍റെ ക്യു​ആ​ർ കോ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ബോ​ധ​വ​ത്ക​ര​ണ പോ​സ്റ്റ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ഷൈ​ബി പ്ര​കാ​ശ​നം ചെ​യ്യും.  


ചെ​മ്പേ​രി ടൗ​ണി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ലൂ​ർ​ദ് മാ​താ ബ​സി​ലി​ക്ക റെ​ക്ട​ർ റ​വ. ഡോ. ​ജോ​ർ​ജ് കാ​ഞ്ഞി​ര​ക്കാ​ട്ട്, കു​ടി​യാ​ന്മല സി​ഐ എം.​എ​ൻ. ബി​ജോ​യ്‌ എ​ന്നി​വ​ർ ചേ​ർ​ന്ന് മ​ത്സ​ര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന​ങ്ങ​ൾ ന​ൽ​കും. മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ താ​ത്പ​ര്യ​മു​ള്ള ഏ​രു​വേ​ശി പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, ഹൈ​സ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ അ​താ​ത് സ്കൂ​ൾ മു​ഖ്യാ​ധ്യാ​പ​ക​രു​ടെ സ​മ്മ​ത​പ​ത്രം സ​ഹി​തം മ​ത്സ​ര​ദി​വ​സം രാ​വി​ലെ 10ന് ​മു​മ്പാ​യി സം​ഘാ​ട​ക​ർ​ക്ക് പേ​രു​ക​ൾ ന​ൽ​ക​ണം. ഫോ​ൺ: 9495146970, 9446964945.