റോ​ട്ട​റി ക്ല​ബ് ഫാ​മി​ലി മീ​റ്റ് സം​ഘ​ടി​പ്പി​ച്ചു
Wednesday, July 31, 2024 7:43 AM IST
ചെ​മ്പേ​രി: റോ​ട്ട​റി ക്ല​ബ് ചെ​മ്പേ​രി ചാ​പ്റ്റ​റി​ന്‍റെ ഫാ​മി​ലി മീ​റ്റ് ചെ​മ്പേ​രി അ​മ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്നു. ക്ല​ബി​ന്‍റെ പു​തി​യ വ​ർ​ഷ​ത്തെ പ്ര​വ​ർ​ത്ത​ന ഉ​ദ്ഘാ​ട​നം ക​ണ്ണൂ​ർ റോ​ട്ട​റി ഡി​സ്ട്രി​ക്ട് നി​യു​ക്ത ഗ​വ​ർ​ണ​ർ ബി​ജോ​ഷ് മാ​നു​വ​ൽ നി​ർ​വ​ഹി​ച്ചു. ചെ​മ്പേ​രി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഡി​സ്ട്രി​ക്ട് ഡ​പ്യൂ​ട്ടി ലേ​ണിം​ഗ് ഫെ​സി​ലി​റ്റേ​റ്റ​ർ ഡോ.​ വി​നോ​ദ്കു​മാ​ർ, ഡി​ജി​ആ​ർ അ​നി​രു​ദ്ധ​ൻ, സി​ബി പു​ന്ന​ക്കു​ഴി​യി​ൽ, ഷാ​ജി വ​ർ​ഗീ​സ്, വാ​സു​ദേ​വ​ൻ നാ​യ​ർ, ബോ​ബി​ൻ അ​പ്പോ​ളോ, മ​നോ​ജ് പൗ​വ​ത്ത്പ​റ​മ്പി​ൽ, പോ​ൾ ച​ക്കാ​നി​ക്കു​ന്നേ​ൽ, തോ​മ​സ് ചാ​ലി​ൽ, ജി​ജി ക​ടു​വ​തൂ​ക്കി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


ഭാ​ര​വാ​ഹി​ക​ളാ​യി മാ​ർ​ട്ടി​ൻ കോ​ട്ട​യി​ൽ-​പ്ര​സി​ഡ​ന്‍റ്, സി​ബി പു​ന്ന​ക്കു​ഴി​യി​ൽ-​സെ​ക്ര​ട്ട​റി, ബോ​ബി​ൻ അ​പ്പോ​ളോ-​ട്ര​ഷ​റ​ർ എ​ന്നി​വ​ർ ചു​മ​ത​ല​യേ​റ്റു.