ച​മ​ത​ച്ചാ​ലി​ൽ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ നാ​ശം
Tuesday, July 30, 2024 2:01 AM IST
പ​യ്യാ​വൂ​ർ: ച​മ​ത​ച്ചാ​ൽ പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി​യു​ണ്ടാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ വ​ൻ​തോ​തി​ലു​ള്ള കൃ​ഷി നാ​ശം. നാ​ഗ​നാ​ടി​യി​ൽ തോ​മ​സ് കോ​ര, നാ​ഗ​നാ​ടി​യി​ൽ കു​ര്യാ​ക്കോ എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ത്തി​ലെ റ​ബ​ർ, ക​ശു​മാ​വ് എ​ന്നി​വ​യാ​ണ് കൂ​ടു​ത​ലാ​യും ന​ശി​ച്ച​ത്.

നാ​ഗ​നാ​ടി​യി​ൽ ജോ​ർ​ജ്, ഒ​റ​വ​ക്കു​ഴി​യി​ൽ ജോ​സ്, തേ​നം​മാ​ക്കി​ൽ ജോ​സ​ഫ് എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലും വ്യാ​പ​ക നാ​ശ​മു​ണ്ടാ​യി​ട്ടു​ണ്ട്. നി​ര​വ​ധി വൈ​ദ്യു​ത തൂ​ണു​ക​ളും ലൈ​നു​ക​ളും ത​ക​ർ​ന്ന് പ്ര​ദേ​ശ​ത്തെ വൈ​ദ്യു​തി വി​ത​ര​ണ​വും ത​ക​രാ​റി​ലാ​യി​രു​ന്നു. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കി റോ​ഡി​ൽ വീ​ണ് ഏ​റെ നേ​രം ഗ​താ​ഗ​ത​വും ത​ട​സ​പ്പെ​ട്ടു.