ഒ​ടു​വി​ൽ അ​ഡൂ​ർക്ക​ട​വ് പാ​ലം പ്ര​വൃ​ത്തി‌​ക്ക് ഒ​രു ശി​ലാ​സ്ഥാ​പ​നം
Tuesday, July 30, 2024 2:01 AM IST
ചെ​ങ്ങ​ളാ​യി: മ​ല​പ്പ​ട്ടം-​ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് പു​തു​താ​യി നി​ർ​മി​ക്കു​ന്ന അ​ഡൂ​ർ​ക്ക​ട​വ് പാ​ല​ത്തി​ന്‍റെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ഒ​ടു​വി​ൽ ഒ​രു ശി​ലാ​സ്ഥാ​പ​ന​ത്തി​ൽ ത​ന്നെ ഒ​തു​ങ്ങി.

നേ​ര​ത്ത് പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​ന​ത്തെ ചൊ​ല്ലി ശീ​ത​സ​മ​രം ഉ​ട​ലെ​ടു​ത്തി​രു​ന്നു. പു​ഴ​യു​ടെ ഇ​രു​ക​ക​ര​ക​ളി​ലാ​യി എം​എ​ൽ​എ​മാ​രാ​യ എം.​വി. ഗോ​വി​ന്ദ​നും സ​ജീ​വ് ജോ​സ​ഫും വ​രെ ശി​ലാ​സ്ഥാ​പ​നം ന​ട​ത്തി​യേ​ക്കാ​വു​ന്ന വി​ധ​ത്തി​ലേ​ക്ക് വ​രെ കാര്യങ്ങൾ എ​ത്തി​യി​രു​ന്നു. പ​രി​പാ​ടി​യു​ടെ ഏ​കീ​ക​ര​ണ​മി​ല്ലാ​യ്മയാ​യി​രു​ന്നു ഇ​ത്ത​ര​മൊ​രു ശീ​ത​സ​മ​ര​ത്തി​ലേ​ക്ക് ന​യി​ച്ച​ത്. ഇ​ത് ഏ​റെ വി​വാ​ദ​മാ​യ​തോ​ടെ ക്ഷ​ണ​ക്ക​ത്ത് മാ​റ്റി അ​ച്ച​ടി​ച്ച് ശി​ലാ​സ്ഥാ​പ​നം ന​ട​ത്താ​ൻ ധാ​ര​ണ​യാ​കു​ക​യാ​യി​രു​ന്നു. പ്ര​വൃ​ത്തി​യു​ടെ ഉ​ദ്ഘാ​ട​നം എം.​വി. ഗോ​വി​ന്ദ​ൻ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.


സ​ജീ​വ് ജോ​സ​ഫ് എം​എ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി. ദി​വ്യ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ കെ.​കെ. ര​ത്ന​കു​മാ​രി, ഇ​രി​ക്കൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബ​ർ​ട്ട് ജോ​ർ​ജ്, മ​ല​പ്പ​ട്ടം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ര​മ​ണി, ചെ​ങ്ങ​ളാ​യി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി.​പി. മോ​ഹ​ന​ൻ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മെംബ​ർ ടി.​സി.​ പ്രി​യ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.