കാ​രു​ണ്യ സ​ഹാ​യ​വു​മാ​യി സ്നേ​ഹ​യാ​ത്ര
Tuesday, July 30, 2024 2:01 AM IST
പ​യ്യാ​വൂ​ർ: കേ​ര​ള വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ച​ന്ദ​ന​ക്കാം​പാ​റ യൂ​ണി​റ്റി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ അ​ഗ​തി സം​ര​ക്ഷ​ണ കേ​ന്ദ്ര​മാ​യ അ​റ​യ​ങ്ങാ​ട് സ്നേ​ഹ ഭ​വ​നി​ലേ​ക്ക് കാ​രു​ണ്യ സ​ഹാ​യ​ങ്ങ​ളു​മാ​യി സ്നേ​ഹ​യാ​ത്ര ന​ട​ത്തി.

സ്നേ​ഹ​ഭ​വ​നി​ലെ 360 ഓ​ളം വ​രു​ന്ന അ​ന്തേ​വാ​സി​ക​ൾ​ക്ക് ഭ​ക്ഷ​ണ​ത്തി​നാ​വ​ശ്യ​മാ​യ സാ​ധ​ന​ങ്ങ​ളും പു​ത്ത​ൻ വ​സ്ത്ര​ങ്ങ​ളു​മാ​യാ​ണ് സം​ഘം സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ​ത്. ച​ന്ദ​ന​ക്കാം​പാ​റ ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ​ഫ് ചാ​ത്ത​നാ​ട്ട് സ്നേ​ഹ​യാ​ത്ര ഉ​ദ്ഘാ​ട​നം ചെ​യ്തു. വ്യാ​പാ​രി​ക​ൾ കാ​രു​ണ്യ​ത്തി​ന്‍റെ മു​ഖ​മാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം നി​ർ​ദേ​ശി​ച്ചു.

പ​യ്യാ​വൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ഷീ​ന ജോ​ണി, വാ​ർ​ഡ് മെം​ബ​ർ ജി​ത്തു തോ​മ​സ്, കെ​വി​വി​ഇ​എ​സ് ച​ന്ദ​ന​ക്കാം​പാ​റ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് ജോ​സ് തു​രു​ത്തി​യി​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് എ​ട്ടൊ​ന്നി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.


സ്നേ​ഹ​യാ​ത്ര​യി​ൽ  ത​ല​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി ച​ന്ദ​ന​ക്കാം​പാ​റ ട്ര​സ്റ്റ്, സെ​ന്‍റ് വി​ൻ​സെ​ന്‍റ് ഡി ​പോ​ൾ സൊ​സൈ​റ്റി ച​ന്ദ​ന​ക്കാം​പാ​റ യൂ​ണി​റ്റ്, മാ​തൃ​വേ​ദി യൂ​ണി​റ്റ് എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​യി. സ​ഹാ​യ​ഹ​സ്ത​വു​മാ​യെ​ത്തി​യ സം​ഘാം​ഗ​ങ്ങ​ളെ ​സ്നേ​ഹ​ഭ​വ​ൻ ഡ​യ​റ​ക്ട​ർ സ്റ്റീ​ഫ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സ്വീ​ക​രി​ച്ചു.