തെ​ങ്ങുവീ​ണ് വീ​ടു ത​ക​ർ​ന്നു; വീ​ട്ട​മ്മ​യ്ക്ക് പ​രി​ക്ക്
Tuesday, July 30, 2024 2:01 AM IST
ചെ​റു​പു​ഴ: പ്രാ​പ്പൊ​യി​ലി​ൽ തെ​ങ്ങു വീ​ണ് വീ​ടു ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് വ​യോ​ധി​ക​യ​ക്ക് പ​രി​ക്കേ​റ്റു.ആ​ർ​പ്പി​ൽ റെ​ജി വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന വീ​ടാ​ണ് തെ​ങ്ങു വീ​ണ് ത​ക​ർ​ന്ന​ത്.

ഈ ​സ​മ​യം വീ​ടി​ന​ക​ത്തു​ണ്ടാ​യി​രു​ന്ന റെ​ജി​യു​ടെ ഭാ​ര്യാ​മാ​താ​വ് ക​ത്രീ​നയ്ക്കാ​ണ് (71) പ​രി​ക്കേ​റ്റ​ത്. സം​ഭ​വസ​മ​യം ക​ത്രീ​ന മാ​ത്ര​മാ​യി​രു​ന്നു വീ​ട്ടി​ലു​ണ്ടാ​യി​രു​ന്ന​ത്.


ശ​ബ്ദം കേ​ട്ട് ഓ​ടി​യെ​ത്തി​യ പ​രി​സ​ര​വാ​സി​ക​ൾ പ​രി​ക്കേ​റ്റ ക​ത്രീ​ന​യെ ചെ​റു​പു​ഴ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ണ​മാ​യും ന​ശി​ച്ചു. പ​ഞ്ചാ​യത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ഷാ​ജി ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു.