വി​എ​ൻ​എ​ഫ് ജി​ല്ലാ കു​ടും​ബ​ സം​ഗ​മ​വും ബി​സി​ന​സ് മീ​റ്റും
Tuesday, July 30, 2024 2:01 AM IST
ക​ണ്ണൂ​ർ: വി​ശ്വ​ക​ർ​മ ന​വോ​ഥാ​ന ഫൗ​ണ്ടേ​ഷ​ൻ (വി​എ​ൻ​എ​ഫ്) ജി​ല്ലാ കു​ടും​ബ​സം​ഗ​മ​വും കേ​ര​ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് മീ​റ്റും ക​ണ്ണൂ​ർ ഗു​രു​ഭ​വ​നി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് വൈ. ​വി​നോ​ദ് കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ. ​എ. മാ​ധ​വ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബി​സി​ന​സ് മീ​റ്റി​ൽ കേ​ര​ള ചേം​ബ​ർ ഓ​ഫ് കോ​മേ​ഴ്സ് സെ​ക്ര​ട്ട​റി കെ. ​സ​ജി, മെം​ബ​ർ ദി​നേ​ശ് ബാ​ബു എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു. വി​എ​ൻ​എ​ഫ് ദേ​ശീ​യ ഡ​യ​റ​ക്ട​ർ സോ​മേ​ഷ് കു​മാ​ർ ആ​ചാ​ര്യ, ജി​ല്ലാ സെ​ക്ര​ട്ട​റി ഡോ. ​പ്ര​ദീ​പ് കു​മാ​ർ പൂ​ത്താ​ലി, വി.​പി. അ​ശ്വ​തി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. തു​ട​ർ​ന്ന് മെം​ബ​ർ​ഷി​പ്പ് വി​ത​ര​ണ​വും ഭാ​ര​വാ​ഹി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ന്നു.


ഭാ​ര​വാ​ഹി​ക​ളാ​യി ഡോ. ​എ. മാ​ധ​വ​ൻ-പ്ര​സി​ഡ​ന്‍റ്, കെ.​പി. മോ​ഹ​ന​ൻ, നി​ഷ ര​തീ​ശ​ൻ-വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​ർ, ഡോ. ​പ്ര​ദീ​പ് കു​മാ​ർ പൂ​ത്താ​ലി-സെ​ക്ര​ട്ട​റി, വി.​പി. അ​ശ്വ​തി, റീ​ജ-ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി​മാ​ർ, ജ​യ​പാ​ല​ൻ-ട്ര​ഷ​റ​ർ, സ​നോ​ജ്, സ​ജ്ന, ജ​യേ​ഷ്, സ​ജി​ന-എ​ക്സി​ക്യു​ട്ടീ​വ് മെം​ബ​ർ​മാ​ർ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു.