കണ്ണൂർ: കെസിബിസിയുടെ യുവജനവർഷം ആചരിക്കുന്നതിന്റെ ഭാഗമായി കണ്ണൂർ രൂപതയിൽപ്പെടുന്ന കണ്ണൂർ-ഇരിട്ടി ഫൊറോനകളിലെ യുവജന സംഗമം ബർണശേരി സെന്റ് തെരേസാസ് ഓഡിറ്റോറിയത്തിൽ നടത്തി. കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതല ഉദ്ഘാടനം ചെയ്തു.
യുവജനസംഗമത്തിൽ 600 ഓളം പ്രതിനിധികളും 25 ഓളം വൈദികരും ഇരുപതോളം സന്യാസിനീ സമൂഹവും പങ്കെടുത്തു. ഡൗൺ ടൗൺ ഡിസിപ്ലിസ് മ്യൂസിക് ബ്രാൻഡാണ് പരിപാടിക്ക് നേതൃത്വം നൽകിയത്. വൈകുന്നേരം കണ്ണൂർ രൂപത ബിഷപ് ഡോ. അലക്സ് വടക്കുംതലയുടെ നേതൃത്വത്തിൽ നടന്ന ദിവ്യബലിയോടെയാണ് പരിപാടി സമാപിച്ചത്.