ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല അ​ത്‌​ല​റ്റി​ക് മീ​റ്റ്; കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഓ​വ​റോ​ൾ
Thursday, May 23, 2024 12:44 AM IST
പ​രി​യാ​രം(​ക​ണ്ണൂ​ർ): ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് സി​ന്ത​റ്റി​ക് ട്രാ​ക്കി​ൽ ന​ട​ന്ന കേ​ര​ള ആ​രോ​ഗ്യ സ​ർ​വ​ക​ലാ​ശാ​ല സം​സ്ഥാ​ന​ത​ല ഇ​ന്‍റ​ർ​സോ​ൺ അ​ത്‌​ല​റ്റി​ക് മീ​റ്റി​ൽ കോ​ഴി​ക്കോ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി.

113 പോ​യി​ന്‍റോ​ടെ​യാ​ണ് കോ​ഴി​ക്കോ​ട് കാ​യി​ക കി​രീ​ടം ചൂ​ടി​യ​ത്. 58 പോ​യി​ന്‍റു​മാ​യി ആ​ല​പ്പു​ഴ ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് ര​ണ്ടാം​സ്ഥാ​ന​ത്ത്. 46 പോ​യി​ന്‍റു നേ​ടി കോ​ല​ഞ്ചേ​രി എം​ഒ​എ​സി മെ​ഡി​ക്ക​ൽ കോ​ള​ജ് മൂ​ന്നാം സ്ഥാ​നം നേ​ടി. 33 പോ​യി​ന്‍റു​മാ​യി മ​ല​ബാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജാ​ണ് നാ​ലാം സ്ഥാ​ന​ത്ത്.​പു​രു​ഷ​വി​ഭാ​ഗ​ത്തി​ൽ 53 പോ​യി​ന്‍റും വ​നി​ത വി​ഭാ​ഗ​ത്തി​ൽ 60 പോ​യി​ന്‍റും നേ​ടി​യാ​ണ് കോ​ഴി​ക്കോ​ട് ചാ​മ്പ്യ​ൻ പ​ട്ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. വ​നി​താ വി​ഭാ​ഗ​ത്തി​ൽ 42 പോ​യി​ന്‍റു​ള്ള കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​ണ് ര​ണ്ടാം​സ്ഥാ​നം. വ​നി​ത വി​ഭാ​ഗ​ത്തി​ൽ ലോം​ഗ് ജം​പി​ലും ട്രി​പ്പി​ൾ ജം​പി​ലും ഒ​ന്നാം സ്ഥാ​നം നേ​ടി​യ തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ ശ്രീ​പാ​ർ​വ​തി വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യ​പ്പോ​ൾ 800 മീ​റ്റ​ർ, 1500 മീ​റ്റ​ർ ഓ​ട്ട മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാ​മ​തെ​ത്തി​യ കോ​ഴി​ക്കോ​ട് ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ കെ.​സൗ​ര​വാ​ണ് പു​രു​ഷ​വി​ഭാ​ഗം വ്യ​ക്തി​ഗ​ത മെ​ഡ​ൽ ജേ​താ​വ്.

42 ഇ​ന​ങ്ങ​ളി​ലാ​ണ് മ​ത്സ​രം ന​ട​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ൽ എം.​വി​ജി​ൻ എം​എ​ൽ​എ ട്രോ​ഫി​ക​ളും മെ​ഡ​ലു​ക​ളും വി​ത​ര​ണം ചെ​യ്തു. ച​ട​ങ്ങി​ൽ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​ഷീ​ബ ദാ​മോ​ദ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡോ ​വി.​എം ഇ​ക്ബാ​ൽ, കെ.​കെ .രാ​ജീ​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.