ഇ​​ന്നും നാ​​ളെ​​യും ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണം
Friday, July 26, 2024 11:20 PM IST
ഭ​​ര​​ണ​​ങ്ങാ​​നം: വി​​ശു​​ദ്ധ അ​​ൽ​​ഫോ​​ൻ​​സാ​​മ്മ​​യു​​ടെ തി​​രു​​നാ​​ൾ പ്ര​​മാ​​ണി​​ച്ച് ഇ​​ന്നും നാ​​ളെ​​യും ഗ​​താ​​ഗ​​ത ക്ര​​മീ​​ക​​ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. വി​​ല​​ങ്ങു​​പാ​​റ ജം​​ഗ്ഷ​​ൻ​​മു​​ത​​ൽ മി​​സ് കു​​മാ​​രി റോ​​ഡ് ജം​​ഗ്ഷ​​ൻ​​വ​​രെ ഇ​​ന്നു വൈ​​കു​​ന്നേ​​രം ആ​​റു​​മു​​ത​​ൽ രാ​​ത്രി ഒ​​മ്പ​​തു​​വ​​രെ​​യും പ്ര​​ധാ​​ന തി​​രു​​നാ​​ൾ ദി​​ന​​മാ​​യ നാ​​ളെ രാ​​വി​​ലെ എ​​ട്ടു മു​​ത​​ൽ രാ​​ത്രി എ​​ട്ടു​​വ​​രെ​​യും ടൗ​​ണി​​ൽ വ​​ൺ​​വേ ആ​​യി​​രി​​ക്കും. ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ൽ നി​​ന്നു​​വ​​രു​​ന്ന വാ​​ഹ​​ന​​ങ്ങ​​ൾ വി​​ല​​ങ്ങു​​പാ​​റ ജം​​ഗ്ഷ​​നി​​ൽ ആ​​ളി​​റ​​ക്കി ഇ​​ട​​ത്തോ​​ട്ട് തി​​രി​​ഞ്ഞ് ച​​ർ​​ച്ച് വ്യൂ ​​റോ​​ഡി​​ലൂ​​ടെ പ്ര​​ധാ​​ന റോ​​ഡി​​ൽ എ​​ത്ത​​ണം. പാ​​ലാ​​യി​​ൽ​​നി​​ന്ന് വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ അ​​ൽ​​ഫോ​​ൻ​​സാ ട​​വ​​റി​​നു മു​​മ്പി​​ൽ ആ​​ളി​​റ​​ക്കി മെ​​യി​​ൻ റോ​​ഡി​​ലൂ​​ടെ പോ​​ക​​ണം.

പാ​​ലാ ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ വ​​ട്ടോ​​ളി പാ​​ല​​ത്തി​​ന് സ​​മീ​​പ​​വും ഈ​​രാ​​റ്റു​​പേ​​ട്ട ഭാ​​ഗ​​ത്തു​​നി​​ന്ന് വ​​രു​​ന്ന വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ വി​​ല​​ങ്ങു​​പാ​​റ ക്ഷേ​​ത്ര ഭാ​​ഗ​​ത്തും പാ​​ർ​​ക്ക് ചെ​​യ്യ​​ണം. ചെ​​റു വാ​​ഹ​​ന​​ങ്ങ​​ൾ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ന് സ​​മീ​​പം സ്കൂ​​ൾ മൈ​​താ​​നം, എ​​സ്എ​​ച്ച് ഗ്രൗ​​ണ്ട്, മു​​തു​​പ്ലാ​​ക്ക​​ൽ ഗ്രൗ​​ണ്ട്, അ​​ൽ​​ഫോ​​ൻ​​സാ റെ​​സി​​ഡ​​ൻ​​ഷ്യ​​ൽ സ്കൂ​​ൾ ഗ്രൗ​​ണ്ട് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലും ഇ​​രു​​ച​​ക്ര വാ​​ഹ​​ന​​ങ്ങ​​ൾ മാ​​തൃ​​ഭ​​വ​​ന് മു​​മ്പി​​ലും പാ​​ർ​​ക്ക് ചെ​​യ്യ​​ണം. വി​​ല​​ങ്ങു​​പാ​​റ ജം​​ഗ്ഷ​​ൻ മു​​ത​​ൽ അ​​ൽ​​ഫോ​​ൻ​​സാ ഗേ​​റ്റ് വ​​രെ​​യു​​ള്ള മെ​​യി​​ൻ റോ​​ഡി​​ൽ പാ​​ർ​​ക്കിം​​ഗ് നി​​രോ​​ധി​​ച്ചി​​ട്ടു​​ണ്ട്.


ഈ​​രാ​​റ്റു​​പേ​​ട്ട ഭാ​​ഗ​​ത്തു​​നി​​ന്നും പാ​​ലാ ഭാ​​ഗ​​ത്തേ​​ക്കു ത​​ടി​​വ​​ണ്ടി​​ക​​ൾ​​ക്കും വ​​ലി​​യ വാ​​ഹ​​ന​​ങ്ങ​​ൾ​​ക്കും വൈ​​കു​​ന്നേ​​രം മൂ​​ന്നു​​മു​​ത​​ൽ 10 വ​​രെ പ്ര​​വേ​​ശ​​നം ഉ​​ണ്ടാ​​യി​​രി​​ക്കു​​ന്ന​​ത​​ല്ല.

നാ​​ളെ തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ലെ​​ത്തു​​ന്ന എ​​ല്ലാ വാ​​ഹ​​ന​​ങ്ങ​​ളും അ​​ൽ​​ഫോ​​ൻ​​സാ ഗേ​​റ്റ് വ​​ഴി പ​​ള്ളി​​മു​​റ്റ​​ത്ത് പ്ര​​വേ​​ശി​​ച്ച് ഇ​​ട​​വ​​ക ദൈ​​വാ​​ല​​യ​​ത്തി​​ന്‍റെ മു​​മ്പി​​ൽ​​കൂ​​ടി പു​​റ​​ത്തേ​​ക്ക് പോ​​കേ​​ണ്ട​​താ​​ണ്. രാ​​വി​​ലെ ആ​​റു മു​​ത​​ൽ വൈ​​കു​​ന്നേ​​രം ഒ​​മ്പ​​തു​​വ​​രെ ഗ്രൗ​​ണ്ടി​​ൽ വ​​ൺ​​വേ ആ​​യി​​രി​​ക്കും. പാ​​ലാ ഡി​​വൈ​​എ​​സ്പി കെ. ​​സ​​ദ​​ന്‍റെ​​യും പാ​​ലാ എ​​സ്എ​​ച്ച്ഒ ജോ​​ബി​​ൻ ആ​​ന്‍റ​​ണി​​യു​​ടെ​​യും നേ​​തൃ​​ത്വ​​ത്തി​​ൽ എ​​ടു​​ത്ത തീ​​രു​​മാ​​നം തീ​​ർ​​ഥാ​​ട​​ന​​കേ​​ന്ദ്രം റെ​​ക്ട​​ർ ഫാ. ​​അ​​ഗ​​സ്റ്റി​​ൻ പാ​​ല​​ക്കാ​​പ​​റ​​മ്പി​​ൽ അ​​റി​​യി​​ച്ചു.