കെ​എ​സ്ആ​ര്‍​ടി​സി മുട്ടാർ സ​ര്‍​വീ​സ് പു​ന​രാ​രം​ഭി​ച്ചു
Friday, July 26, 2024 11:41 PM IST
എ​ട​ത്വ: മു​ട​ങ്ങി​ക്കി​ട​ന്നി​രു​ന്ന മുട്ടാർ സർവീസ് കെ​എ​സ്ആ​ര്‍​ടി​സി പു​ന​രാ​രം​ഭി​ച്ചു. കു​ട്ട​നാ​ട് എം​എ​ല്‍​എ തോ​മ​സ് കെ. ​തോ​മ​സ് ഫ്‌​ളാ​ഗ് ഓ​ഫ് നി​ര്‍​വ​ഹി​ച്ചു. മു​ട്ടാ​ര്‍ സെ​ന്‍​ട്ര​ല്‍ റോ​ഡി​ന്‍റെ​യും കി​ട​ങ്ങ​റ ആ​ര്‍​ച്ച് പാ​ല​ത്തി​ന്‍റെയും നി​ര്‍​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ര​ണ്ടു വ​ര്‍​ഷ​ത്തിലേറെ യാ​യി മു​ട​ങ്ങി​ക്കിട​ന്ന കെ​എ​സ്ആ​ര്‍​ടി​സി സ​ര്‍​വീ​സാ​ണ് ഇ​ന്ന​ലെ പു​ന​രാ​രം​ഭി​ച്ച​ത്.

മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യു​ടെ നി​ര​ന്ത​ര ഇ​ട​പെ​ട​ലി​ന്‍റെ ഫ​ല​മാ​യി​ട്ടാ​ണ് എ​ട​ത്വ ഡി​പ്പോ​യി​ല്‍ നി​ന്നു​ള്ള സ​ര്‍​വീ​സു​ക​ള്‍ പു​ന​രാ​രം​ഭി​ച്ച​ത്. ഇ​ന്നു മു​ത​ല്‍ പൂ​ര്‍​ണ​മാ​യും പു​ന​രാ​രം​ഭി​ക്കും. മു​ട്ടാ​ര്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ. ​സു​ര​മ്യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബോ​ബ​ന്‍ ജോ​സ്, വെ​ളി​യ​നാ​ട് ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ബീ​ന ജോ​സ​ഫ്, മെ​മ്പ​ര്‍​മാ​രാ​യ മെ​ര്‍​ലി​ന്‍ ബൈ​ജു, ല​തീ​ഷ് കു​മാ​ര്‍, മോ​നി​ച്ച​ന്‍ ആ​ന്‍റ​ണി, കെ​എ​സ്ആ​ര്‍​ടി​സി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ര​ശ്മി​നാ​ഥ്, ര​മേ​ശ്, മ​നോ​ജ് കു​മാ​ര്‍, എ​സ്. അ​ജി​ത് മു​ട്ടാ​ര്‍, പ​ഞ്ചാ​യ​ത്ത് ഹെ​ഡ് ക്ല​ര്‍​ക്ക് ബി​ജു, ഓ​ഫീ​സ് അ​റ്റ​റ്റൻഡന്‍റ് നി​ബു എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.