കെസിവൈഎം സൗജന്യ മെഡിക്കൽ ക്യാമ്പ്
1438341
Tuesday, July 23, 2024 1:50 AM IST
കരുവഞ്ചാൽ: കെസിവൈഎം അമ്മംകുളം യൂണിറ്റിന്റെ നേതൃത്വത്തിൽ കരുവഞ്ചാൽ സെന്റ് ജോസഫ്സ് ആശുപത്രിയുമായി സഹകരിച്ച് അമ്മംകുളം സെന്റ് ആന്റണീസ് പാരിഷ് ഹാളിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജനറൽ മെഡിസിൻ, ഗൈനക്കോളജി, പീഡിയാട്രീഷ്യൻ, കൗൺസിലിംഗ് എന്നീ വിഭാഗങ്ങളിലായി നൂറുകണക്കിനാളുകൾ ക്യാമ്പിൽ പങ്കെടുത്തു.
ആശുപത്രി ഡയറക്ടർ ഫാ. ഏബ്രഹാം പുതുശേരി, അഡ്മിനിസ്ട്രേറ്റർ ഫാ. തോമസ് മണവത്ത്, ഇടവക വികാരി ഫാ. ആന്റണി ചാണേക്കാട്ടിൽ, ഡോക്ടർമാരായ ഡോ. അമൽ ജോസ്, ഡോ. സിസി വർഗീസ്, ഡോ. ശീതൾ മരിയ തോമസ്, ജസ്റ്റീന ബാബു, ആശുപത്രി പിആർഒ റിജു അരീക്കുഴി, കെസിവൈഎം നേതാക്കളായ ജോബിൻ ഐക്കരയിൽ, അമൽ ജോയി കൊന്നക്കൽ, ആൾഡോ തൊണ്ടാട്ടുപറമ്പിൽ, നിമ്മി കച്ചോലക്കാലായിൽ, ഡയാന പ്ലാത്തോട്ടം എന്നിവർ നേതൃത്വം നൽകി.