യു​വാ​വി​നെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Saturday, July 27, 2024 1:15 AM IST
ആ​റ്റി​ങ്ങ​ൽ: ക​ര​വാ​രം സ്കൂ​ളി​നു സ​മീ​പം യു​വാ​വി​നെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. പൂ​മ​ല്ലി​യി​ൽ വീ​ട്ടി​ൽ ശ്രീ​ധ​ര​ന്‍റെ മ​ക​ൻ ജ​യ്സ് ബാ​ബു​വി​നെ (39)യാ​ണ് വീ​ട്ടി​ലെ കി​ണ​റ്റി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മൃ​ത​ദേ​ഹം കി​ണ​റി​നു​ള്ളി​ൽ​നി​ന്നും പു​റ​ത്തെ​ടു​ത്തു.


യു​വാ​വി​നെ നാ​ലു​ദി​വ​സ​ത്തോ​ള​മാ​യി കാ​ണ്മാ​നി​ല്ലാ​യി​രു​ന്നു. കി​ണ​റ്റി​നു​ള്ളി​ൽ നി​ന്നും ദു​ർ​ഗ​ന്ധം വ​മി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. പ്ര​വാ​സി​യാ​യി​രു​ന്ന യു​വാ​വ് നാ​ട്ടി​ലെ​ത്തി പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യി ജോ​ലി നോ​ക്കു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യു​മാ​യി വി​വാ​ഹ ബ​ന്ധം വേ​ർ​പെ​ടു​ത്തി​യ ഇ​യാ​ൾ ഒ​റ്റ​യ്ക്കാ​യി​രു​ന്നു താ​മ​സം.