കേ​ന്ദ്ര​മ​ന്ത്രി​ക്ക് കേ​ര​ള ഭൂ​പ​ടം അ​യ​ച്ചു കൊ​ടു​ത്തു
Saturday, July 27, 2024 5:28 AM IST
മ​ഞ്ചേ​രി: ബ​ജ​റ്റി​ല്‍ കേ​ര​ള​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് കേ​ന്ദ്ര ധ​ന​മ​ന്ത്രി​ക്ക് കേ​ര​ള ഭൂ​പ​ടം അ​യ​ച്ചു ന​ല്‍​കി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി. രാ​ഷ്ട്രീ​യ കാ​ര​ണ​ങ്ങ​ള്‍ കൊ​ണ്ട് കേ​ര​ള സം​സ്ഥാ​ന​ത്തെ ത​ഴ​യാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍​ക്കെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​രോ​ധം തീ​ര്‍​ക്കും. അ​സം​ബ്ലി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് മ​ഹ്റൂ​ഫ് പ​ട്ട​ര്‍​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്തു.


മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കൃ​ഷ്ണ​ദാ​സ് വ​ട​ക്കെ​യി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ സെ​ക്ര​ട്ട​റി നീ​നു സാ​ലി​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കെ​എ​സ‌​യു ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് രോ​ഹി​ത് പ​യ്യ​നാ​ട്, അ​സീ​ബ് ന​റു​ക​ര, പ​ത്മ​രാ​ജ്, നി​ധീ​ഷ് ന​റു​ക​ര, സ​യ്യി​ദ് മു​ട്ടി​പ്പാ​ലം, ആ​ദ​ര്‍​ശ് തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.