ക​ണ്ട​ൽക്കാടുകളുടെ സം​ര​ക്ഷ​ണം അ​നി​വാ​ര്യ​ഘ​ട​കം: സി.​ആ​ർ. മ​ഹേ​ഷ്‌
Saturday, July 27, 2024 6:25 AM IST
ക​രു​നാ​ഗ​പ്പ​ള്ളി: ക​ണ്ട​ലു​ക​ൾ പ്ര​കൃ​തി​യു​ടെ ജൈ​വ ക​ല​വ​റ​യാ​ണെ​ന്നും ഭൂ​മി​യു​ടെ വൃ​ക്ക​യാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന​തി​നാ​ൽ സം​ര​ക്ഷി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും സി.​ആ​ർ. മ​ഹേ​ഷ്‌ എം​എ​ൽ​എ.

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ലി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ല​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ സം​ഘ​ടി​പ്പി​ച്ച രാ​ജ്യാ​ന്ത​ര ക​ണ്ട​ൽ ദി​നാ​ചാ​ര​ണം പ​ള്ളി​ക്ക​ലാ​റി​ന്‍റെ തീ​ര​ത്ത് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ര​ള യൂ​ത്ത് പ്ര​മോ​ഷ​ൻ കൗ​ൺ​സി​ൽ ചെ​യ​ർ​മാ​ൻ സു​മ​ൻ​ജി​ത്ത്മി​ഷ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.

പ​ള്ളി​ക്ക​ലാ​ർ സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി ജി. ​മ​ഞ്ജു​ക്കു​ട്ട​ൻ, സം​സ്കൃ​തി പ​രി​സ്ഥി​തി ക്ല​ബ് കോ​ർ​ഡി​നേ​റ്റ​ർ സു​ധീ​ർ ഗു​രു​കു​ലം,

സ​ബ​ർ​മ​തി ഗ്ര​ന്ഥ​ശാ​ലാ സെ​ക്ര​ട്ട​റി വി.​ആ​ർ. ഹ​രി​കൃ​ഷ്ണ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ ശ​ബ​രീ​നാ​ഥ്. എ​ച്ച്. രാ​ജേ​ഷ്, എ. ​ഗോ​പ​ൻ ച​ക്കാ​ല​യി​ൽ, അ​ല​ൻ എ​സ്. പൂ​മു​റ്റം, സു​ലൈ​മാ​ൻ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി 120 ക​ണ്ട​ൽ തൈ​ക​ൾ വ​ച്ചു പി​ടി​പ്പി​ച്ചു.