യു​വാ​വി​ന് കു​ത്തേ​റ്റു: അ​യ​ൽ​വാ​സി പി​ടി​യി​ൽ
Sunday, April 14, 2024 7:44 AM IST
മ​യ്യി​ൽ: അ​തി​ർ​ത്തി ത​ർ​ക്ക​ത്തി​നി​ടെ വാ​ക്കേ​റ്റ​ത്തി​ലും ക​യ്യാ​ങ്ക​ളി​ക്കു​മി​ട​യി​ൽ യു​വാ​വി​ന് കു​ത്തേ​റ്റു. മ​ല​പ്പ​ട്ടം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ന് സ​മീ​പ​ത്തെ കോ​ള​നി​യി​ൽ താ​മ​സി​ക്കു​ന്ന കൃ​ഷ്ണ​ന്‍റെ മ​ക​ൻ ഷി​ബി​നെ (31)യാ​ണ് കു​ത്തി​യ​ത്. 13ന് ​രാ​ത്രി പ​തി​നൊ​ന്നോ​യോ​ടെ​യാ​ണ് സം​ഭ​വം. അ​തി​ർ​ത്തി ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് പി​താ​വ് കൃ​ഷ്ണ​നെ മ​ർ​ദ്ദി​ക്കു​ന്ന​ത് ത​ട​യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് ഷി​ബി​ന് കു​ത്തേ​റ്റ​ത്.

സാ​ര​മാ​യി പ​രി​ക്കേ​റ്റ ഷി​ബി​നെ പ​രി​യാ​ര​ത്തെ ക​ണ്ണൂ​ർ ഗ​വ.​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.​സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​യ​ൽ​വാ​സി പൊ​ന്നാ​ര​ത്ത് ഹൗ​സി​ൽ ഉ​ല്ലാ​സ​നെ (41) മ​യ്യി​ൽ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. കു​ത്താ​ൻ ഉ​പ​യോ​ഗി​ച്ച ക​ത്തി ക​ണ്ടെ​ടു​ത്തു.