ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നും ക​ള​മൊ​രു​ങ്ങും
Saturday, April 13, 2024 1:15 AM IST
നി​ശാ​ന്ത്ഘോ​ഷ്

ക​ണ്ണൂ​ർ: ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​മാ​യാ​ൽ കേ​ര​ള​ത്തി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് കാ​ത്തി​ര​പ്പു​ണ്ട്. വ​ട​ക​ര ലോ​ക്സ​ഭാ മ​ണ്ഡ​ല​ത്തി​ൽ നേ​രി​ട്ടു മ​ത്സ​രി​ക്കു​ന്ന ര​ണ്ടു മു​ന്ന​ണി സ്ഥാ​നാ​ർ​ഥി​ക​ൾ നി​ല​വി​ൽ എം​എ​ൽ​എ​മാ​രാ​ണെ​ന്ന​താ​ണ് കാ​ര​ണം. മ​ട്ട​ന്നൂ​ർ എം​എ​ൽ​എ​യും മു​ൻ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ സി​പി​എ​മ്മി​ലെ കെ.​കെ. ശൈ​ല​ജ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്പോ​ൾ പാ​ല​ക്കാ​ട് എം​എ​ൽ​എ​യാ​യ കോ​ൺ​ഗ്ര​സി​ലെ ഷാ​ഫി പ​റ​ന്പി​ലാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 2011ൽ ​പാ​ല​ക്കാ​ട് നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി​യ ഷാ​ഫി പി​ന്നീ​ട് ര​ണ്ടു ത​വ​ണ​യും സീ​റ്റ് നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു. 1996ലും 2016​ലും കൂ​ത്തു​പ​റ​ന്പി​ൽ നി​ന്നും നി​യ​മ​സ​ഭ​യി​ലെ​ത്തി​യ കെ.​കെ ശൈ​ല​ജ 2006ൽ ​പേ​രാ​വൂ​ർ മ​ണ്ഡ​ല​ത്തെ​യും പ്ര​തി​നി​ധീ​ക​രി​ച്ചി​രു​ന്നു. 2016 പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യി​ൽ ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യി​രു​ന്നു. 2021ൽ ​മ​ട്ട​ന്നൂ​രി​ൽ നി​ന്നും 60,963 വോ​ട്ടെ​ന്ന റി​ക്കാ​ർ​ഡ് ഭൂ​രി​പ​ക്ഷ​വു​മാ​യി​ട്ടാ​യി​രു​ന്നു​ശൈ​ല​ജ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്.

2021ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മെ​ട്രോ​മാ​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന ബി​ജെ​പി സ്ഥാ​നാ​ർ​ഥി ഇ. ​ശ്രീ​ധ​ര​നെ 3859 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് ഷാ​ഫി മൂ​ന്നാ​മൂ​ഴ​ത്തി​ൽ നി​യ​മ​സ​ഭ​യി​ലെ​ത്തി​യ​ത്. വ​ട​ക​ര ആ​രു നേ​ടു​മെ​ന്ന ച​ർ​ച്ച ചൂ‌​ടു​പി​ടി​ക്കു​ന്പോ​ൾ ത​ന്നെ വ​രാ​നി​രി​ക്കു​ന്ന ഏ​തെ​ങ്കി​ലും ഒ​രു മ​ണ്ഡ​ല​ത്തി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും കൂ​ടി ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു വേ​ള​യി​ൽ ച​ർ​ച്ച​യാ​കു​ന്നു​ണ്ട്.

1980 മു​ത​ൽ 2004 വ​രെ എ​ൽ​ഡി​എ​ഫ് കൈ​വ​ശം വ​ച്ചി​രു​ന്ന വ​ട​ക​ര 2009ൽ ​മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നി​ലൂ​ടെ​യാ​ണ് യു​ഡി​എ​ഫ് തി​രി​ച്ചു പി​ടി​ച്ച​ത്. 2009 ൽ ​സി​റ്റിം​ഗ് എം​പി​യാ​യ പി. ​സ​തീ​ദേ​വി​യെ 56186 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു മു​ല്ല​പ്പ​ള്ളി പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​ത്. 2014ൽ ​സി​പി​എ​മ്മി​ലെ എ.​എ​ൻ. ഷം​സീ​റി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി മു​ല്ല​പ്പ​ള്ളി വി​ജ​യ​മാ​വ​ർ​ത്തി​ച്ചെ​ങ്കി​ലും ഭൂ​രി​പ​ക്ഷം 3,306 ആ​യി കു​റ​ഞ്ഞി​രു​ന്നു. 2019ൽ ​കോ​ൺ​ഗ്ര​സി​ലെ കെ. ​മു​ര​ളീ​ധ​ര​ൻ സി​പി​എ​മ്മി​ലെ പി. ​ജ​യ​രാ​ജ​നെ 8463 വോ​ട്ടു​ക​ൾ​ക്ക് പ​രാ​ജ​യ​പ്പെ​ടു​ത്തി മ​ണ്ഡ​ലം നി​ല​നി​ർ​ത്തു​ക​യാ​യി​രു​ന്നു.

മ​ണ്ഡ​ലം നി​ല​നി​ർ​ത്താ​ൻ യു​ഡി​എ​ഫും പി​ടി​ച്ചെ​ടു​ക്കാ​ൻ എ​ൽ​ഡി​എ​ഫും ന​ട​ത്തു​ന്ന​ത് ശ​ക്ത​മാ​യ പോ​രാ​ട്ട​മാ​യ​തി​നാ​ൽ ക​ടു​ത്ത മ​ത്സ​ര​മാ​ണ് ഇ​ക്കു​റി വ​ട​ക​ര​യി​ൽ ന​ട​ക്കു​ന്ന​ത്.