വാ​ർ​ത്ത​ക​ളു​ടെ യാ​ഥാ​ർ​ഥ്യം ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്ക​ണം: മ​ന്ത്രി കെ. ​രാ​ജ​ൻ
Sunday, July 7, 2024 7:30 AM IST
തൃ​ശൂ​ർ: വാ​ർ​ത്ത​ക​ൾ​ക്കു​വേ​ണ്ടി വാ​ർ​ത്ത​ക​ൾ സൃ​ഷ്ടി​ക്കാ​തെ അ​വ​യു​ടെ യാ​ഥാ​ർ​ഥ്യം ജ​ന​ങ്ങ​ളു​ടെ മു​ൻ​പി​ൽ എ​ത്തി​ക്കാ​നു​ള്ള പ​രി​ശ്ര​മ​ങ്ങ​ളാ​ണ് മാ​ധ്യ​മ​രം​ഗ​ത്തു ന​ട​ക്കേ​ണ്ട​തെ​ന്നു മ​ന്ത്രി കെ. ​രാ​ജ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഒ​റ്റ​പ്പെ​ട്ട ശ​ബ്ദ​മാ​വു​ന്ന​തി​നു​പ​ക​രം ഒ​ന്നി​ച്ചു​ള്ള പ്ര​തി​രോ​ധ​മാ​ണ് കാ​ല​ഘ​ട്ട​ത്തി​ന്‍റെ ആ​വ​ശ്യ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക യൂ​ണി​യ​ൻ തൃ​ശൂ​ർ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ പ്ര​സ്ക്ല​ബ് ഹാ​ളി​ൽ ന​ട​ന്ന വി​ര​മി​ച്ച മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്കു​ള്ള സ്നേ​ഹാ​ദ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ മ​ക്ക​ളി​ൽ ഉ​ന്ന​ത​വി​ജ​യം നേ​ടി​യ​വ​രെ ജി​ല്ലാ ക​ള​ക്ട​ർ വി.​ആ​ർ. കൃ​ഷ്ണ​തേ​ജ മെ​മ​ന്‍റോ ന​ൽ​കി അ​നു​മോ​ദി​ച്ചു.

സ​ർ​വീ​സി​ൽ​നി​ന്നു വി​ര​മി​ച്ച പോ​ള്‍ മാ​ത്യു(​ദീ​പി​ക), ഉ​ണ്ണി കെ. ​വാ​ര്യ​ര്‍, ബി. ​ജ്യോ​തി​കു​മാ​ര്‍ (മ​ല​യാ​ള മ​നോ​ര​മ), സു​മം മോ​ഹ​ന്‍​ദാ​സ് (ദേ​ശാ​ഭി​മാ​നി), സി.​ജി. സു​നി​ല്‍​കു​മാ​ര്‍ (കേ​ര​ള​കൗ​മു​ദി) എ​ന്നി​വ​രെ മ​ന്ത്രി കെ. ​രാ​ജ​ന്‍ ആ​ദ​രി​ച്ചു.

കേ​ര​ള പ​ത്ര​പ്ര​വ​ർ​ത്ത​ക​യൂ​ണി​യ​ൻ തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഒ. ​രാ​ധി​ക അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
മീ​ഡി​യ അ​ക്കാ​ദ​മി വൈ​സ് ചെ​യ​ർ​മാ​ൻ ഇ.​എ​സ്. സു​ഭാ​ഷ്, ജി​ല്ലാ സെ​ക്ര​ട്ട​റി പോ​ൾ മാ​ത്യു, ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി റാ​ഫി എം.​ദേ​വ​സി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.