പാ​ഴ്‌​വ​സ്തു​ക്ക​ളി​ല്‍​നി​ന്ന് ഹ​രി​ത​ക​ര്‍​മ​സേ​ന​യ്ക്കു ല​ഭി​ച്ച പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി കൈ​മാ​റി
Tuesday, July 16, 2024 1:23 AM IST
കോ​ടാ​ലി: അ​ജൈ​വ​മാ​ലി​ന്യം ത​രം​തി​രി​ക്കു​ന്ന​തി​നി​ടെ ല​ഭി​ച്ച പ​ണം ഉ​ട​മ​യെ ക​ണ്ടെ​ത്തി തി​രി​ച്ചു​ന​ല്‍​കി. മ​റ്റ​ത്തൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ ഹ​രി​ത​ക​ര്‍​മ സേ​നാം​ഗ​ങ്ങ​ള്‍ മാ​തൃ​ക​യാ​യി.

ക​ഴി​ഞ്ഞ ദി​വ​സം കോ​ടാ​ലി​യി​ലെ എം​സി​എ​ഫി​ല്‍ പാ​ഴ്‌​വ​സ്തു​ക്ക​ള്‍ ത​രം​തി​രി​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് എ​ട്ടാം വാ​ര്‍​ഡ് ഹ​രി​ത​സേ​നാം​ഗ​മാ​യ ആ​മി​ന​യ്ക്ക് 2190 രൂ​പ ല​ഭി​ച്ച​ത്.

അ​പ്പോ​ള്‍ ത​ന്നെ പ​ണം ഹ​രി​ത​ക​ര്‍​മ​സേ​ന കോ -​ഓ​ർ​ഡി​നേ​റ്റ​റെ ഏ​ല്‍​പ്പി​ക്കു​ക​യും തു​ട​ര്‍​ന്ന് ല​ഭ്യ​മാ​യ വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ഉ​ട​മ​യെ ക​ണ്ടെ​ത്തു​ക​യു​മാ​യി​രു​ന്നു. മ​റ്റ​ത്തൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശ്വ​തി വി​ബി, സെ​ക്ര​ട്ട​റി എം. ​ശാ​ലി​നി, പ​ഞ്ചാ​യ​ത്തം​ഗം കെ.​ആ​ര്‍. ഔ​സേ​ഫ് എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ഉ​ട​മ​ക്കു തു​ക കൈ​മാ​റി.